ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

വീണ്ടുമുദിക്കുന്ന ‘ക്രേസ്’

“മലയാളിയുടെ നൊസ്റ്റാൾജിയ, അബ്ദുൾ അസീസിൻ്റെ ക്രേസ്, ബാലാജിയുടെ മാജിക് മിക്സ്, ശ്രീകുമാറിൻ്റെ പുഷ്”

ദൂരദർശൻ കാലമാണ്. മലയാളി കളർ ടിവി കണ്ടു തുടങ്ങുന്ന കാലം. വാർത്തയും, സീരിയലുകളും, സിനിമയും, പരസ്യങ്ങളുമൊക്കെ നിറഞ്ഞ ആകാംക്ഷയോടെയും കൗതുകത്തോടെയും കാണുന്ന നാളുകൾ.
മലയാളിക്ക് മറക്കാൻ കഴിയാത്ത ജിംഗിളുകളിലൊന്ന് – ‘തത്തത്താര’ എന്ന് തുടങ്ങുന്ന എആർ റഹ്മാൻ ചിട്ടപ്പെടുത്തിയത്. ആ പരസ്യത്തിൻ്റെ ആകർഷണീയത കൊണ്ടും രുചി മികവുകൊണ്ടും ക്രേസ് ബിസ്കറ്റ്
വിപണിയെ അമ്പരപ്പിച്ചു. മാർക്കറ്റിലെ വമ്പൻമാരെ അത്ഭുതപ്പെടുത്തി. 80കളിലും 90 കളിലും കേരള വിപണിയിലെ ഇഷ്ട ബ്രാൻഡുകളിലൊന്നായി നിലനിന്നു.
പിന്നെ വിപണിയുടെ ഒഴുക്കിൽ വീണു പോയി. പക്ഷെ അന്ന് ജീവിച്ച തലമുറയുടെ നൊസ്റ്റാൾജിയകളിൽ ഒന്നായി ഇന്നും നിൽക്കുന്നു, ക്രേസ്.
ഇക്കാലം മലയാളികളുടെ ഗൾഫ് കുടിയേറ്റത്തിൻ്റെ കാലം കൂടിയാണ്. നാട്ടിൽ കച്ചവടത്തിൻ്റെബാലപാoങ്ങൾ പഠിച്ച അബ്ദുൾ അസീസ് എന്ന കോഴിക്കോട് സ്വദേശിക്കു മുന്നിലും അതേ വഴി തന്നെയാണ് തുറന്ന് വന്നത്.
ഗൾഫിലെത്തി. റീട്ടെയിൽ ബിസിനസിൽ വലിയ സാമ്രാജ്യം പണിതു. ഗൾഫിൽ നിന്ന് ആഫ്രിക്കയിലേക്കും, സൗത്ത് ഈസ്റ്റ് ഏഷ്യയിലേക്കുമൊക്കെ പടർന്ന ബിസിനസ് ശ്രിംഖല. ഈ സ്വപ്ന സമാന വളർച്ചക്കിടയിലും
നന്നെ ചെറുപ്പത്തിലെ മനസിൽ നിറഞ്ഞ ചില രുചിയും, മണവും, നിറവുമെല്ലാം അദ്ദേഹത്തിന് ഓർമകളുടെ ഭാഗമായി മാറി.
ജീവിതത്തിൽ ഉടനീളം പിന്തുടരുന്ന ചില ഓർമകളുണല്ലൊ. അതായിരുന്നു അബ്ദുൾ അസീസിന് ക്രേസ് ബിസ്കറ്റ്. ഒടുവിൽ ആ ക്രേസ് അദ്ദേഹത്തെ തേടിയെത്തുക തന്നെ ചെയ്തു. വല്യുപ്പായുടെ പലചരക്ക് കടയിൽ ഷെൽഫിൽ കയറ്റിയും, ഇറക്കിയും വച്ചിരുന്ന ക്രേസ് എന്ന ബ്രാൻഡിൻ്റെ ഉടമസ്ഥാവകാശം അദ്ദേഹം പതിറ്റാണ്ടുകൾക്ക് ശേഷം സ്വന്തമാക്കി. “നിങ്ങൾ ഒരു സ്വപ്നം കാണുകയും, ആ സ്വപ്നത്തിനായി ജീവിക്കുകയും ചെയ്താൽ ആ സ്വപ്നം നിങ്ങളെ തേടിയെത്തുക തന്നെ ചെയ്യും” – അബ്ദുൾ അസീസ് അതിനൊരു ഒന്നാന്തരം ദൃഷ്ടാന്തമാകുന്നു.
കോവിഡ് കാലത്ത് എല്ലാവരും വിശ്രമിക്കുമ്പോൾ അബ്ദുൾ അസീസ് ക്രേസിൽ പുതിയ ഒരു സ്വപ്നം നെയ്തു.
ബാലാജി എന്ന ലോക പ്രശസ്ത ഫുഡ് ടെക്നോക്രാറ്റിനെയും ശ്രീകുമാർ മേനോൻ (പുഷ്) എന്ന ബ്രാൻഡിങ്ങ് വിദഗ്ധനെയും അദ്ദേഹത്തിന് കൂട്ടു കിട്ടി.
ക്രേസ് അങ്ങനെ പുതിയൊരു ബ്രാൻഡ് ഐഡൻ്റിറ്റിയിൽ വീണ്ടും ഉദിക്കുകയാണ്. എഫ്എംസിജി ബ്രാൻഡുകൾ നന്നെ കുറവായ കേരളത്തിൽ നിന്നും പ്രതീക്ഷയോടെ ഒരു കൊടിയേറ്റം. ഏറ്റവും പുതിയ സാങ്കേതിക വിദ്യയിൽ കോഴിക്കോട്ടെ കിനാലൂരിൽ കെഎസ്ഐഡിസി വ്യവസായ പാർക്കിൽ ഒരു ലക്ഷം സ്ക്വയർ ഫീറ്റിൽ ഫുഡ് ഫാക്ടറി ഒരുക്കി.
കാലത്തിനൊത്ത പുതിയ രുചിഭേദങ്ങൾ, മോഡലുകൾ, പാക്കിങ്ങ്, ബ്രാൻഡിങ്ങ് ഒക്കെയുമായാണ് ക്രേസ് തിരിച്ചു വരുന്നത്.എംഎൻസികളും, കോർപ്പറേറ്റുകളും വിപണി വാഴുന്നിടത്ത് കേരളത്തിൻ നിന്നൊരു മികച്ച സാന്നിദ്ധ്യമാകാൻ ഉറപ്പിച്ചാണ് അവർ വരുന്നത്. 1500 കോടിയുടെ വിറ്റുവരവുള്ള കേരളത്തിൻ്റെ ബിസ്കറ്റ് വിപണിയിൽ തികഞ്ഞ യാഥാർത്ഥ്യ ബോധത്തോടെയാണ് അവരുടെ കാൽവയ്പ്. പടിപടിയായി വിപണി സാന്നിദ്ധ്യം ഉറപ്പിക്കുക; അതാണ് സമീപനം.
ആദ്യം കേരളത്തിൽ. 2024 ഓടെ ഇന്ത്യയിൽ ആകമാനം.
കേരളത്തിൽ ബിസിനസ് ചെയ്യാൻ പലരും മടിക്കുമ്പോഴാണ് അബ്ദുൾ അസീസിൻ്റെ ഈ റിവേഴ്സ് കിക്ക്.
കേരളത്തിൽ തുടങ്ങുന്നതിനെ സുഹൃത്തുക്കളും, ബന്ധുക്കളും ഒക്കെ എതിർത്തതാണ്. പക്ഷെ ഇത് സ്വന്തം നാട്ടിൽ നിന്ന് തന്നെയാകണം എന്ന് അദ്ദേഹത്തിന് ഉറച്ച ബോധ്യമുണ്ടായിരുന്നു.
മലയാളിയുടെ നൊസ്റ്റാൾജിയയും, അബ്ദുൾ അസീസിൻ്റെ ക്രേസും, ബാലാജിയുടെ മാജിക് മിക്സും, ശ്രീകുമാറിൻ്റെ പുഷും ചേരുമ്പോൾ ഇന്ത്യയുടെ ബിസ്കറ്റ് വിപണിയിൽ കേരളത്തിൻ്റെ യുഗപ്പിറവിയാകും അത്.

ആദ്യം കേരളത്തിൽ. 2024 ഓടെ ഇന്ത്യയിൽ ആകമാനം.
കേരളത്തിൽ ബിസിനസ് ചെയ്യാൻ പലരും മടിക്കുമ്പോഴാണ് അബ്ദുൾ അസീസിൻ്റെ ഈ റിവേഴ്സ് കിക്ക്.
കേരളത്തിൽ തുടങ്ങുന്നതിനെ സുഹൃത്തുക്കളും, ബന്ധുക്കളും ഒക്കെ എതിർത്തതാണ്. പക്ഷെ ഇത് സ്വന്തം നാട്ടിൽ നിന്ന് തന്നെയാകണം എന്ന് അദ്ദേഹത്തിന് ഉറച്ച ബോധ്യമുണ്ടായിരുന്നു.
മലയാളിയുടെ നൊസ്റ്റാൾജിയയും, അബ്ദുൾ അസീസിൻ്റെ ക്രേസും, ബാലാജിയുടെ മാജിക് മിക്സും, ശ്രീകുമാറിൻ്റെ പുഷും ചേരുമ്പോൾ ഇന്ത്യയുടെ ബിസ്കറ്റ് വിപണിയിൽ കേരളത്തിൻ്റെ യുഗപ്പിറവിയാകും അത്.

X
Top