ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

എണ്ണപ്പാട വികസന, നിയന്ത്രണ നിയമ ഭേദഗതി ബിൽ പാസാക്കി

ന്യൂഡൽഹി: പെട്രോളിയം ഖനനവും മറ്റു ഖനനങ്ങളും വേർതിരിച്ചു കാണുന്നതടക്കമുള്ള നിർദേശങ്ങളടങ്ങിയ എണ്ണപ്പാട വികസന, നിയന്ത്രണ നിയമ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് സിങ് പുരി അവതരിപ്പിച്ച ബില്ലിനെ പ്രതിപക്ഷാംഗങ്ങൾ എതിർത്തു.

കർഷകരുടെ ഭൂമി ഏറ്റെടുക്കുന്നതും ഖനനം നടത്തുന്നതും പരിസ്ഥിതിക്കു കോട്ടമുണ്ടാക്കുമെന്ന് അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. പെട്രോളിയം ഉൽപാദന കമ്പനികളുടെ വീഴ്ചകൾ ഇനി വെറും പിഴയീടാക്കി ഒതുക്കിത്തീർക്കാൻ കഴിയുമെന്നും പ്രതിപക്ഷം പറഞ്ഞു.

കഴിഞ്ഞ സമ്മേളനത്തിൽ തന്നെ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചിരുന്നു. ഖനനവും പെട്രോളിയം ഉൽപാദനവും കൃത്യമായ വേർതിരിവുകളോടെ കാണാൻ ബിൽ സഹായിക്കുമെന്നു ഹർദീപ് സിങ് പുരി പറഞ്ഞു.

X
Top