
കൊച്ചി: ഇസ്രയേലിലെ സെമികണ്ടക്ടർ ചിപ്പ് നിർമ്മാതാക്കളായ ടവറിന്റെ നിക്ഷേപ പദ്ധതി കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. പ്രതിമാസം 88,000 വേഫറുകൾ നിർമ്മിക്കാൻ ശേഷിയുള്ള പുതിയ ഫാബ് ആരംഭിക്കാനാണ് ടവർ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. 1100 കോടി ഡോളറിന്റെ നിക്ഷേപമാണ് പദ്ധതിയിൽ പ്രതീക്ഷിക്കുന്നത്. ദീർഘകാല നിക്ഷേപം ലക്ഷ്യമിടുന്നതിനാൽ ടവറിന്റെ പദ്ധതി കൂടുതലായി പഠിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.