100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

ഹിൻഡൻബർഗ് വെളിപ്പെടുത്തലിൽ കേന്ദ്രസർക്കാരിനെ പ്രതിസന്ധിയിലാക്കി രേഖകൾ

ന്യൂഡൽഹി: ഹിൻഡൻബർഗ്(Hindenburg) വെളിപ്പെടുത്തൽ രാജ്യത്തെ വലിയ കോലിളക്കം സൃഷ്ടിച്ചിരിക്കെ കേന്ദ്രസർക്കാരിനെ പ്രതിസന്ധിയിലാക്കി രേഖകൾ. അഗോറ എന്ന ഇന്ത്യൻ കൺസൾട്ടിംഗ് സ്ഥാപനത്തിൽ മാധബിക്കു നിലവിലുള്ളത് 99 ശതമാനം ഓഹരികൾ.

മാധബിയുടെ ഭർത്താവ് ധബൽ ബുച്ചിൻ അഗോറയുടെ ഡയറക്ടർ. 2022 ൽ 2.19 കോടി രൂപ കൺസൾട്ടിങ്ങിലൂടെ മാധബിക്ക് വരുമാനം ലഭിച്ചെന്ന് രേഖകൾ.

2018 ഫെബ്രുവരി 26 ന് മാധബിക്ക് ഇ-മെയിൽ ആയി ലഭിച്ച അക്കൗണ്ട് സ്റ്റേറ്റ്മെന്റിൽ വിനോദ് അദാനിയുടെ കമ്പനിയുടെ അക്കൗണ്ടിന്റെ ഘടനാ വിവരങ്ങൾ.

അതേസമയം ഹിൻഡൻബർഗ് ബർഗ് റിപ്പോർട്ടിന് പിന്നാലെ സെബി(Sebi) ഘടനയിൽ പുനസംഘടന ആലോചിച്ച് കേന്ദ്രസർക്കാർ.

അധ്യക്ഷനും അംഗങ്ങൾക്കും ഉള്ള അധികാര അവകാശങ്ങൾ പുനർ നിശ്ചയിക്കും. വിനോദ് അദാനിയുടെ കമ്പനിയിലെ നിക്ഷേപം സംബന്ധിച്ച് മാധബി ബുചിനോട് ധനമന്ത്രാലയം വിശദീകരണം തേടുമെന്നും വിവരം.

മൈൻഡ് സ്പേസിന് സെബി ഐപിഒ അംഗീകാരം നൽകിയതും കേന്ദ്രസർക്കാർ വിലയിരുത്തും.

സെബിയ്‌ക്കെതിരായ ഹിൻഡൻബർഗ് വെളിപ്പെടുത്തലിൽ കേന്ദ്ര ഏജൻസികൾ വിവരശേഖരണം ആരംഭിച്ചതായി സൂചന. അനൗദ്യോഗിക വിവരശേഖരണം ആണ് ആരംഭിച്ചത്.

ആദായനികുതി വകുപ്പ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ വിഭാഗങ്ങൾ പരിശോധനകൾ തുടങ്ങി.

ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിനെതിരായ ആരോപണങ്ങളുടെ നിജസ്ഥിതിയാണ് ഏജൻസികൾ അന്വേഷിക്കുന്നത്.

X
Top