കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

പരുത്തിയുള്‍പ്പെടെയുള്ള വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ചോളം, പയറുവര്‍ഗ്ഗം, പരുത്തി എന്നിവയ്ക്ക് അഞ്ച് വര്‍ഷത്തേക്ക് താങ്ങുവില നല്‍കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

കര്‍ഷകരുടെ ക്ഷേമവും കുറഞ്ഞുകൊണ്ടിരിക്കുന്ന ജലനിരപ്പും കണക്കിലെടുത്ത് അടുത്ത അഞ്ച് വര്‍ഷത്തേക്ക് ചോളം, പയറുവര്‍ഗ്ഗങ്ങള്‍, പരുത്തി എന്നിവയ്ക്ക് താങ്ങുവില ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് മന്ത്രി പറഞ്ഞു.

പുതിയ തീരുമാനം അനുസരിച്ച് കര്‍ഷകര്‍ക്ക് പയറുവര്‍ഗ്ഗങ്ങള്‍, ചോളം എന്നിവ സര്‍ക്കാര്‍ ഉടമസ്ഥതതയിലുള്ള വിപണന ഏജന്‍സികളായ എന്‍സിസിഎഫ്, എന്‍എഎഫ്ഇഡി എന്നിവയില്‍ വില്‍ക്കാം.

പരുത്തി സംഭരിക്കുന്നത് കോട്ടണ്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (സിസിഐ) ആണ്. ഈ തീരുമാനം കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നും ഇത് രാജ്യവ്യാപകമായി നടപ്പിലാക്കുമെന്നും കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു.

തീരുമാനം നടപ്പിലാക്കാനുള്ള നടപടി ക്രമങ്ങള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിട്ടുണ്ട്. അതിനായി സര്‍ക്കാര്‍ ഒരു പോര്‍ട്ടല്‍ രൂപീകരിച്ചിട്ടുണ്ട്. ഈ പോര്‍ട്ടലില്‍ കര്‍ഷകര്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം.

വിള വൈവിധ്യവല്‍ക്കരണം നടത്തിയെന്ന കാര്യവും കര്‍ഷകര്‍ പോര്‍ട്ടലില്‍ ചേര്‍ക്കണം.

പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകര്‍ക്ക് എന്‍സിസിഎഫ്, എന്‍എഎഫ്ഇഡി,സിസിഐ എന്നീ കേന്ദ്രങ്ങള്‍ വഴി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുമാകും. കര്‍ഷകര്‍ വിളവൈവിധ്യവല്‍ക്കരണം നടത്തിയിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ പരിശോധിക്കുകയും ചെയ്യും.

വിള ഇന്‍ഷുറന്‍സ് ഡേറ്റ, ഉപഗ്രഹ ചിത്രങ്ങള്‍ എന്നിവ ഉപയോഗിച്ചായിരിക്കും പരിശോധന നടത്തുക. കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന പയറുവര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ സംഭരിച്ച് വെയ്ക്കും.

ഭാവിയില്‍ പയറുവര്‍ഗ്ഗങ്ങളുടെ വില നിയന്ത്രിക്കാന്‍ ഈ നടപടി സഹായിക്കും. കര്‍ഷകരില്‍ നിന്ന് വാങ്ങുന്ന ചോളം എഥനോള്‍ പ്ലാന്റുകള്‍ക്ക് നല്‍കാനും തീരുമാനമായിട്ടുണ്ട്. ഇതിനായി എന്‍സിസിഎഫ്, എന്‍എഎഫ്ഇഡി, എഥനോള്‍ നിര്‍മ്മാണ കമ്പനികള്‍ എന്നിവയുമായി സര്‍ക്കാര്‍ കരാറിലേര്‍പ്പെടുകയും ചെയ്യും.

താങ്ങുവില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നിരന്തരം സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് ചില വിളകള്‍ക്ക് സര്‍ക്കാര്‍ താങ്ങുവില നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ ചില കര്‍ഷക സംഘടനകള്‍ നിര്‍ദ്ദേശം തള്ളി. കര്‍ഷകരുടെ ആവശ്യം മുന്നില്‍ക്കണ്ടാണ് ഇപ്പോള്‍ ഈ തീരുമാനമെടുത്തതെന്നും അതിനാല്‍ ഈ നിര്‍ദ്ദേശം നടപ്പാക്കുമെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു.

X
Top