
മാറ്റ് റീവ്‌സ് സംവിധാനം ചെയ്യുന്ന വാര്‍ണര്‍ ബ്രദേഴ്സ് പിക്ചേഴ്സിന്റെ ദി ബാറ്റ്മാന്‍ പ്രൈം വിഡിയോയിലൂടെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം,തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ലഭ്യമാകും
കൊച്ചി: മാറ്റ് റീവ്‌സും ഡിലന്‍ ക്ലാര്‍ക്കും നിർമിച്ച്, മാറ്റ് റീവ്‌സ് (”വാര്‍ ഓഫ് ദി പ്ലാനറ്റ് ഓഫ് ദി ഏപ്‌സ്”, ”ഡോണ്‍ ഓഫ് ദി പ്ലാനറ്റ് ഓഫ് ദി ഏപ്‌സ്, ”ക്ലോവര്‍ഫീല്‍ഡ്”) എഴുതി സംവിധാനം ചെയ്ത ”ദി ബാറ്റ്മാന്‍” (2022) ന്റെ ഔദ്യോഗിക സ്ട്രീമിംഗ് ജൂലൈ 27ന് ആരംഭിക്കുമെന്ന് പ്രൈം വീഡിയോ പ്രഖ്യാപിച്ചു. ഗോതമിന്റെ രഹസ്യ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന ദി ബാറ്റ്മാന്റെ പുതിയ ഫ്രാഞ്ചൈസിക്കായി ക്യാപ്ഡ് ക്രൂസേഡറിന്റെ ആരാധകര്‍ക്ക് കാത്തിരിക്കുന്നതിനിടെയാണ് പ്രഖ്യാപനം. മികച്ച പെര്‍മോഫമന്‍സുകളും ആക്ഷന്‍ സീക്വന്‍സുകളും മനോഹരമായ സംഗീതവും ചേര്‍ന്ന പുതിയ ബാറ്റ്മാന്‍ ഫ്രാഞ്ചൈസി ഒരു സിനിമാറ്റിക് മാസ്റ്റര്‍പീസായാണ് വിലയിരുത്തപ്പെടുന്നത്.
ഗോതം സിറ്റിയുടെ വിജിലന്റ് ഡിറ്റക്ടീവ് ആയും അദ്ദേഹത്തിന്റെ ആള്‍ട്ടര്‍ ഈഗോ, ഏകാന്ത ശതകോടീശ്വരന്‍ ബ്രൂസ് വെയ്നും ആയും ഇരട്ട വേഷത്തില്‍ റോബര്‍ട്ട് പാറ്റിന്‍സണ്‍ ബാറ്റ്മാനില്‍ വേഷമിടുന്നു. ഗോതമിന്റെ പ്രശസ്തവും കുപ്രസിദ്ധവുമായ കഥാപാത്രങ്ങളായി പാറ്റിന്‍സണിനൊപ്പം (‘ടെനെറ്റ്,’ ‘ദി ലൈറ്റ്ഹൗസ്’) സോയി ക്രാവിറ്റ്‌സ് (‘ബിഗ് ലിറ്റില്‍ ലൈസ്,’ ‘ഫന്റാസ്റ്റിക് ബീസ്റ്റ്‌സ്: ദി ക്രൈംസ് ഓഫ് ഗ്രിന്‍ഡല്‍വാള്‍ഡ്’) സെലീന കൈലും പോള്‍ ഡാനോ (”ലൌവ് ആന്‍ഡ് മേഴ്‌സി” ’12 ഇയേഴ്‌സ് എ സ്ലേവ്”) ആയി എഡ്വേര്‍ഡ് നാഷ്ടണ്‍/എകെഎ റിഡ്‌ലറും ജെഫ്രി റൈറ്റ് (‘നോ ടൈം ടു ഡൈ,’ ‘വെസ്റ്റ് വേള്‍ഡ്’) ജിസിപിഡയുടെ (ഗോതം സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്) ലെഫ്റ്റനന്റ് ജെയിംസ് ഗോര്‍ഡന്‍ ആയും ജോണ്‍ ടര്‍തുറോ (‘ട്രാന്‍സ്ഫോമേഴ്‌സ് ഫിലും’ , ‘ദി പ്ലോട്ട് എഗെയ്ന്‍സ്റ്റ് അമേരിക്ക’) കാര്‍മൈന്‍ ഫാല്‍ക്കണായും പീറ്റര്‍ സാര്‍സ്ഗാര്‍ഡ് (‘ദി മാഗ്‌നിഫിസന്റ് സെവന്‍,’ ‘ഇന്ററോഗേഷന്‍’) ഗോതം ഡി.എ. ഗില്‍ കോള്‍സണ്‍ ആയും ജെയ്ം ലോസണ്‍ (‘ഫെയര്‍വെല്‍ അമോര്‍’) ആയും ആന്‍ഡി സെര്‍ക്കിസ് (‘പ്ലാനറ്റ് ഓഫ് ദി ഏപ്‌സ്’ , ‘ബ്ലാക്ക് പാന്തര്‍’) ആല്‍ഫ്രഡായും കോളിന്‍ ഫാരെല്‍ (‘ദ ജെന്റില്‍മാന്‍,’ ‘ഫന്റാസ്റ്റിക് ബീസ്റ്റ് ആന്‍ഡ് വെയര്‍ ടു ഫൈന്‍ഡ് ദെം’) ഓസ്/അഥവാ പെന്‍ഗ്വിന്‍ ആയും അഭിനയിക്കുന്നു.
പ്രൈം വിഡിയോയിയില്‍ ജൂലൈ 27ന് ആരംഭിക്കുന്ന സ്ട്രീമിംഗ് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ ലഭ്യമാകും.