
ഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ഇന്ന് ഡൽഹിയിൽ തുടങ്ങും. ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. റഷ്യൻ സംഘർഷം ഇന്ധന ഇറക്കുമതി ആണാവോർജ രംഗത്തെ സഹകരണം എന്നിവ ഇരു നേതാക്കളും ചർച്ച ചെയ്തു.
ഇന്ത്യക്ക് കൂടുതൽ രാസവളം, ക്രൂഡോയിൽ എന്നിവ നൽകാമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് ഡൽഹിയിൽ എത്തിയ ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാനുമായും മോദി ചർച്ച നടത്തി. പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കണമെന്ന് കൂടിക്കാഴ്ചയിൽ മോദി ആവശ്യപെട്ടു. ഇരുപതിലധികം ലോക നേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാമഫോമ, അബുദാബി കിരീടവകാശി ശൈഖ്, മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാൻ, തുടങ്ങിയവരും ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12.25നാണ് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ഡൽഹിയിലെത്തുന്നത്.
ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യക്കും ചൈനക്കും ഇടയിൽ തന്ത്ര പ്രധാന സാമ്പത്തിക ചർച്ചകൾ നടക്കും. ഇന്ത്യൻ വ്യവസായികൾക്ക് ചൈനീസ് വിസ ലഭ്യമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും.
ആഗോള ക്ഷേമത്തിനായി പൊതുലക്ഷ്യത്തോടെ പ്രവർത്തിക്കുമെന്ന് ഉച്ചകോടി സന്ദേശത്തിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രതിരോധം നൂതനാശയം സഹകരണം സ്ഥിരത എന്നിവയ്ക്കായി ഒരുമിക്കാം എന്നതാണ് ഈ വർഷത്തെ ബ്രിക്സ് മുദ്രാവാക്യം. ഉച്ചകോടിയുടെ ഭാഗമായി കനത്ത ജാഗ്രതയിലാണ് രാജ്യ തലസ്ഥാനം.
വിവിധ ഇടങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. പൊതു ഇടങ്ങളിൽ അടക്കം പരിശോധന കർശനമാക്കിയിട്ടുണ്ട്.






