ചോളത്തില്‍ നിന്നുള്ള എഥനോളിലേക്ക് മാറാന്‍ എണ്ണക്കമ്പനികൾ ◆ ചൂടൻ എൽ നിനോ: വളം, ട്രാക്ടർ വിൽപ്പന കുത്തനെ ഇടിയുന്നു ◆ 2027ല്‍ ഇന്ത്യന്‍ ഡീസല്‍ കയറ്റുമതി കുതിക്കും ◆ 2030ഓടെ ഇന്ത്യൻ വസ്ത്രവ്യവസായ മേഖല ലക്ഷ്യമിടുന്നത് 350 ബില്യൺ ഡോളർ ◆ കിഴക്കൻ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തിയെന്ന് ഓയിൽ ഇന്ത്യ ലിമിറ്റഡ് ◆

മൊബൈല്‍ റീചാര്‍ജ് നിരക്ക് 20% വരെ കൂട്ടാനൊരുങ്ങി കമ്പനികൾ

മുംബൈ: രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് തിരിച്ചടി. റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവ അടുത്ത രണ്ട് പാദത്തിനുള്ളില്‍ നിരക്കുകള്‍ 16% മുതല്‍ 20% വരെ കൂട്ടാന്‍ ഒരുങ്ങുന്നു. നെറ്റ്വര്‍ക്കും ഡാറ്റാ സെന്ററുകളും ഉള്‍പ്പെടെ വന്‍ നിക്ഷേപങ്ങള്‍ക്ക് തയ്യാറെടുക്കുന്നതിനാലാണ് ഈ നീക്കം. ജിയോയുടെ ഓഹരി വിപണി ലിസ്റ്റിംഗിന് തൊട്ടുമുന്‍പ് തന്നെ വര്‍ദ്ധനവ് ഉണ്ടായേക്കുമെന്നാണ് സൂചന.

ഡാറ്റ ഉപയോഗത്തില്‍ വന്‍ വര്‍ദ്ധന
ഔദ്യോഗികമായി നിരക്ക് കൂട്ടിയില്ലെങ്കിലും കമ്പനികള്‍ പതുക്കെ വരുമാനം കൂട്ടുന്നുണ്ട്. കഴിഞ്ഞ പാദത്തില്‍ എയര്‍ടെല്ലിന്റെ ഓരോ ഉപയോക്താവില്‍നിന്നുമുള്ള ശരാശരി വരുമാനം 264 രൂപയായും ജിയോയുടേത് 215.6 രൂപയായും വി-യുടേത് 177 രൂപയായും ഉയര്‍ന്നു.

ജിയോ ഉപയോക്താക്കള്‍ മാസം 43.7 ജിബി ഡാറ്റയാണ് ഉപയോഗിക്കുന്നത്, എയര്‍ടെല്‍ 34.4 ജിബിയും ഐഡിയ വൊഡാഫോണ്‍ 21.7 ജിബിയുമാണ്. എന്‍ട്രി ലെവല്‍ പ്ലാനുകള്‍ വെട്ടിക്കുറച്ച് 349 രൂപയുടെ പ്ലാനുകളിലേക്ക് ഉപയോക്താക്കളെ എത്തിക്കുന്ന തന്ത്രമാണ് ഇപ്പോള്‍ നടക്കുന്നത്.

ഇപ്പോള്‍ റീചാര്‍ജ് ചെയ്താല്‍ ലാഭം
2029 വരെ എയര്‍ടെല്‍ 11.2 ബില്യണ്‍ ഡോളറും വി 4.7 ബില്യണ്‍ ഡോളറും നിക്ഷേപിക്കാന്‍ പദ്ധതിയിടുമ്പോള്‍, റിലയന്‍സ് ഗ്രൂപ്പ് 10 ലക്ഷം കോടിയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചത്. ഈ ചെലവ് തിരിച്ചുപിടിക്കാന്‍ നിരക്ക് കൂട്ടുകയല്ലാതെ വഴിയില്ലെന്ന് കമ്പനികള്‍ പറയുന്നു.

ജിയോ നിരക്ക് കൂട്ടിയാല്‍ മറ്റുകമ്പനികളും പിന്നാലെ വരും. അതിനാല്‍ നിരക്ക് വര്‍ധനവിന് മുന്‍പ് തന്നെ ദീര്‍ഘകാല പ്ലാനുകളിലേക്ക് മാറുന്നതാകും ഉപയോക്താക്കള്‍ക്ക് ലാഭകരം.

X
Top