ഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർമൊബൈല്‍ റീചാര്‍ജ് നിരക്ക് 20% വരെ കൂട്ടാനൊരുങ്ങി കമ്പനികൾപതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കംപലിശ വര്‍ദ്ധനയ്ക്ക് ഒരുങ്ങി കേന്ദ്ര ബാങ്കുകള്‍

പലിശ വര്‍ദ്ധനയ്ക്ക് ഒരുങ്ങി കേന്ദ്ര ബാങ്കുകള്‍

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ ക്രൂഡോയില്‍ വില കുതിച്ചുയരുന്നതിനാല്‍ നാണയപ്പെരുപ്പ നിയന്ത്രണത്തിന് കേന്ദ്ര ബാങ്കുകള്‍ നടപടികള്‍ ശക്തമാക്കി.

ക്രൂഡ് വിലക്കയറ്റം കണക്കിലെടുത്ത് വിപണിയിലെ പണലഭ്യത നിയന്ത്രിക്കാൻ യൂറോപ്യൻ സെൻട്രല്‍ ബാങ്ക്(ഇ.സി.ബി) മുഖ്യ പലിശ നിരക്ക് 0.25 ശതമാനം ഉയർത്തി 2.5 ശതമാനമാക്കി. ഇതോടെ ഇന്ത്യയിലെ കേന്ദ്ര ബാങ്കായ റിസർവ് ബാങ്ക് അടുത്ത മാസത്തെ ധനനയ രൂപീകരണ യോഗത്തില്‍ മുഖ്യ പലിശയായ റിപ്പോ നിരക്ക് കാല്‍ ശതമാനം വർദ്ധിപ്പിക്കാൻ സാദ്ധ്യതയേറി.

ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 106 ഡോളറിന് അടുത്തെത്തി. അമേരിക്കയിലെ വെസ്‌റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില നൂറ് ഡോളർ കടന്നു. എണ്ണവിലക്കയറ്റം ആഗോളതലത്തില്‍ നാണയപ്പെരുപ്പ സമ്മർദ്ദം ശക്തമാക്കിയതോടെയാണ് കേന്ദ്ര ബാങ്കുകള്‍ പലിശ വർദ്ധനയിലേക്ക് കടക്കുന്നത്.

ചരക്കുനീക്കം തടസപ്പെടുന്നു
മിഡില്‍ ഈസ്‌റ്റിലെ സംഘർഷം ശക്തമായതോടെ ഷിപ്പിംഗ് നിരക്കുകള്‍ കുതിച്ചുയരുകയാണ്. ആവശ്യത്തിന് ക്രൂഡോയില്‍ ലഭ്യമാണെങ്കിലും ടാങ്കറുകളുടെ നീക്കം തടസപ്പെടുന്നതാണ് പ്രധാന വെല്ലുവിളി.

ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം എണ്ണക്കപ്പലുകള്‍ക്ക് നേരെയുള്ള ഏറ്റവും വലിയ ആക്രമണ പരമ്പരയാണ് അമേരിക്കയും ഇറാനും നടത്തുന്നത്. ചൈന വാങ്ങല്‍ ശക്തമാക്കിയതും സൗദി അറേബ്യയില്‍ ഉത്പാദനം കുറഞ്ഞതും ക്രൂഡ് വില കൂടാൻ കാരണമായി. മേയ് 25ന് ശേഷം ഇതാദ്യമായാണ് ബ്രെന്റ് ക്രൂഡിന്റെ വില 105 ഡോളർ കടക്കുന്നത്.

ഇന്ത്യയ്ക്ക് ഇരട്ട ആഘാതം
ക്രൂഡോയില്‍ വിലയിലെ കുതിപ്പും രൂപയുടെ മൂല്യത്തകർച്ചയും ഇന്ത്യയ്ക്ക് ഇരട്ട ആഘാതമാണ് സൃഷ്‌ടിക്കുന്നത്. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 38 പൈസയുടെ നഷ്‌ടത്തോടെ 95.46ല്‍ എത്തി.

ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്ത് വിദേശ നിക്ഷേപകർ വൻതോതില്‍ പണം പിൻവലിച്ചതും രൂപയ്ക്ക് സമ്മർദ്ദം ശക്തമാക്കി. എണ്ണവിലയിലെ മുന്നേറ്റം രൂപയുടെ ഇടിവ് രൂക്ഷമാക്കിയേക്കും. ഇതോടെ ഇന്ത്യയുടെ ഇറക്കുമതി ബില്‍ അപകടകരമായ ഉയരത്തിലെത്താനിടയുണ്ട്.

പലിശ ഭാരവും കൂടും
നാണയപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയാല്‍ ഭവന, വാഹന, വ്യക്തിഗത, കോർപ്പറേറ്റ് വായ്പകളുടെ പലിശ ഭാരമേറും.

ക്രൂഡോയില്‍ വില 105 ഡോളറില്‍
രൂപയുടെ മൂല്യം 95.46

X
Top