
മുംബൈ: വോഡഫോണ്‍ ഐഡിയക്ക് വായ്പ നല്‍കാന്‍ സമ്മതിച്ച് എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ സംഘം. ബിസിനസ് റീബില്‍ഡ് ചെയ്യുന്നതിന് സഹായം നല്‍കുമെന്നാണ് വാഗ്ദാനം.
എസ്ബിഐക്ക് പുറമെ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിങ് ഇന്‍ഫ്രാസ്ടക്ചര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് തുടങ്ങിയ സ്ഥാപനങ്ങളും കണ്‍സോർഷ്യത്തിലുണ്ട്.
കടമായി ലഭിക്കുന്ന തുക ഉപയോഗിച്ച് നെറ്റ്‌വര്‍ക്ക് വികസനമാണ് വിഐ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിലൂടെ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ തുടങ്ങിയവരുമായി മത്സരിക്കാന്‍ കഴിയുമെന്നാണ് വിഐയുടെ പ്രതീക്ഷ.
ഇക്കണോമിക് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.വായ്പയുടെ കാലാവധി അവസാനിക്കുന്നത് വരെ കുമാര്‍മംഗളം ബിര്‍ള ചെയര്‍മാന്‍ സ്ഥാനത്ത് തുടരണമെന്നാണ് പ്രധാന വ്യവസ്ഥ.
അതേസമയം, വാര്‍ത്തകളോട് പ്രതികരിക്കാന്‍ വോഡഫോണ്‍ ഐഡിയ പ്രതിനിധികള്‍ ഇനിയും തയാറായിട്ടില്ല. വായ്പ വാങ്ങുന്നതിനായി ദീര്‍ഘകാലമായി എസ്ബിഐ നേതൃത്വത്തിലുള്ള കണ്‍സോട്യവുമായി ദീര്‍ഘകാലമായി ചര്‍ച്ച ചെയ്യുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം സ്‌പെകട്രം കുടിശ്ശികക്ക് പകരമായി കേന്ദ്രസര്‍ക്കാര്‍ വിഐയിലെ ഓഹരി പങ്കാളിത്തം ഉയര്‍ത്തിയിരുന്നു. 22.6 ശതമാനത്തില്‍ നിന്ന് 48.99 ശതമാനമായാണ് ഓഹരി പങ്കാളിത്തം ഉയര്‍ത്തതിയത്. ഇതോടെ വിഐ ഷെയറുകള്‍ 40 ശതമാനം ഉയര്‍ന്നിരുന്നു.






