നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

സാംസങ്ങുമായി വമ്പൻ ഡീൽ പ്രഖ്യാപിച്ച് ടെസ്‍ല

ക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് ഭീമനായ സാംസങ്ങും അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‍ലയും തമ്മിൽ വമ്പൻ കരാറിൽ ഒപ്പുവച്ചതായി സ്ഥിരീകരിച്ച് ടെസ്‍ല മേധാവി ഇലോൺ മസ്ക്.

നേരത്തേ ഒരു വമ്പൻ ഉപഭോക്താവുമായി 1,650 കോടി ഡോളറിന്റെ (ഏകദേശം 1.4 ലക്ഷം കോടി രൂപ) കരാറിൽ ഏർപ്പെട്ടുവെന്ന് സാംസങ് വ്യക്തമാക്കിയിരുന്നെങ്കിലും ആരുമായാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, മസ്ക് ഇതിനുപിന്നാലെ എക്സിൽ‌ കരാർ ഒപ്പുവച്ചെന്ന് അറിയിക്കുകയായിരുന്നു.

ടെസ്‍ലയ്ക്കായി സാംസങ് വരുംതലമുറ എഐ6 ചിപ്പുകളാണ് നിർമിക്കുകയെന്ന് മസ്ക് പറഞ്ഞു. ടെക്സസിൽ തന്റെ വീടിനടുത്താണ് സാംസങ്ങിന്റെ പ്ലാന്റ് (ഫാബ്). നിലവിൽ സാംസങ് എഐ4 ചിപ്പുകളാണ് നിർമിക്കുന്നത്. തായ്‍വാൻ കമ്പനിയായ ടിഎസ്എംസി എഐ5 ചിപ്പുകളും ടെസ്‍ലയ്ക്കായി നിർമിക്കുന്നുണ്ട്.

തായ്‍വാനിലും യുഎസിലെ അരിസോനയിലുമായാണ് ടിഎസ്എംസി ചിപ്പുകൾ നിർമിക്കുന്നത്. സാംസങ്ങുമായുള്ള സഹകരണം നിർണായക തീരുമാനമാണെന്നും ടെസ്‍ലയുടെ ഉൽപാദനം വർധിപ്പിക്കാൻ ഇതു സഹായിക്കുമെന്നും മസ്ക് പറഞ്ഞു.

ഡീൽ പ്രഖ്യാപനത്തിനു പിന്നാലെ സാംസങ്ങിന്റെ ഓഹരിവില 5% ഉയർന്നു. 2033 ഡിസംബർ 31 വരെ നീളുന്നതാണ് ടെസ്‍ല-സാംസങ് കരാർ. തായ്‍വാൻ കമ്പനികളുമായി കടുത്ത മത്സരമുള്ള ചിപ് നിർമാണത്തിൽ ലോകത്ത് മുൻനിരയിലാണ് സാംസങ്ങും.

ഈ രംഗത്ത് തായ്‍വാൻ കമ്പനികൾക്കുള്ള അപ്രമാദിത്തം തകർക്കുക കൂടി ലക്ഷ്യമിട്ടാണ് സാംസങ് വമ്പൻ കരാറുകൾക്കായി ശ്രമിക്കുന്നതും. നിലവിൽ ആപ്പിൾ, എൻവിഡിയ തുടങ്ങിയവയിൽ നിന്ന് കരാർ നേടിയിട്ടുള്ളത് ടിഎസ്എംസിയാണ്.

സാംസങ്-ടെസ്‍ല സഹകരണം യുഎസ്-ദക്ഷിണ കൊറിയ വ്യാപാരബന്ധവും ശക്തമാക്കുമെന്നാണ് വിലയിരുത്തൽ. ചിപ് നിർമാണത്തിനു പുറമെ കപ്പലുകളുടെ നിർമാണക്കരാറുകളും യുഎസിൽ നിന്ന് സ്വന്തമാക്കാൻ ദക്ഷിണ കൊറിയ ശ്രമിക്കുന്നുണ്ട്.

ദക്ഷിണ കൊറിയയ്ക്കുമേൽ‌ യുഎസ് പ്രസിഡന്റ് ട്രംപ് 25% തീരുവ പ്രഖ്യാപിച്ചിരുന്നു. ഇതു കുറയ്ക്കാനും സഹകരണം സഹായിക്കുെമന്നാണ് ദക്ഷിണ കൊറിയയുടെ പ്രതീക്ഷ.

X
Top