എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

പ്ലാന്‍ ആനുകൂല്യങ്ങള്‍ കുറച്ച് ടെലികോം കമ്പനികള്‍

മുംബൈ: രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവര്‍ പ്ലാന്‍ നിരക്കുകളില്‍ വീണ്ടും വര്‍ധന വരുത്തി. വരിക്കാര്‍ ഏറെ ആശ്രയിച്ചിരുന്ന ചില ജനപ്രിയ പ്ലാനുകളുടെ കാലാവധി (വാലിഡിറ്റി) കുറച്ചും നിരക്ക് ഉയര്‍ത്തിയുമാണ് കമ്പനികളുടെ നീക്കം.

റിലയന്‍സ് ജിയോ 195 രൂപയുടെ പ്ലാന്‍ കാലാവധി 90 ദിവസത്തില്‍ നിന്ന് 30 ദിവസമായി കുത്തനെ കുറച്ചു. എയര്‍ടെല്‍ തങ്ങളുടെ 859 രൂപയുടെ പ്ലാന്‍ നിരക്ക് 899 രൂപയാക്കി ഉയര്‍ത്തി. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലും 107, 197 രൂപയുടെ പാക്കുകളുടെ വാലിഡിറ്റി കുറച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികളുടെ നിരക്ക് വര്‍നയ്ക്കിടയിലും ബിഎസ്എന്‍എല്‍ വരിക്കാരെ ചേര്‍ക്കുന്നതില്‍ മുന്നേറ്റം തുടരുന്നതിനിടെയാണ് പുതിയ മാറ്റം.

അതേസമയം ഫീച്ചര്‍ ഫോണുകളില്‍ ഇനി ബാങ്കിംഗ് സൗകര്യങ്ങളും ലഭ്യമാകുന്ന സൗകര്യങ്ങളും വരുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ ഇല്ലാത്തവര്‍ക്കും ഡിജിറ്റല്‍ ബാങ്കിംഗ് സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ റിലയന്‍സ് ജിയോയും ബാങ്ക് ഓഫ് ബറോഡയും പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു.

ജിയോഫോണ്‍ പ്രൈമ 4 ജി ഉപയോക്താക്കള്‍ക്കായി ബോബ് വേള്‍ഡ് ലൈറ്റ് എന്ന പ്രത്യേക ബാങ്കിംഗ് ആപ്പ് പുറത്തിറക്കി. ഫീച്ചര്‍ ഫോണുകള്‍ക്കായി പ്രത്യേകം രൂപ കല്‍പന ചെയ്ത ഇന്ത്യയിലെ ആദ്യത്തെ സമഗ്ര ബാങ്കിംഗ് ആപ്പാണിതെന്ന് കമ്പനികള്‍ അവകാശപ്പെടുന്നു.

ഗ്രാമപ്രദേശങ്ങളിലും അര്‍ധ നഗരങ്ങളിലും ഡിജിറ്റല്‍ ബാങ്കിംഗ് വ്യാപിപ്പിക്കുകയാണ് ഈ സംരംഭത്തിന്‍റെ ലക്ഷ്യം. യുപിഐ വഴിയുള്ള പണമടയ്ക്കല്‍ (സ്‌കാന്‍ ആന്‍ഡ് പേ ), ഫണ്ട് ട്രാന്‍സ്ഫര്‍, ബില്‍ പേയ്മെന്‍റ്, മൊബൈല്‍ റീചാര്‍ജ് തുടങ്ങിയ സേവനങ്ങള്‍ ലളിതമായ കീപാഡ് നാവിഗേഷനിലൂടെ ഇതില്‍ ലഭ്യമാകും.

പുതിയ ജിയോ ഫോണുകളില്‍ ഈ ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകും. നിലവിലുള്ള ഉപയോക്താക്കള്‍ക്ക് ജിയോ സ്റ്റോര്‍ വഴി ഇത് ഡൗണ്‍ലോഡ് ചെയ്യാം.

X
Top