ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

സാങ്കേതികമായി വിപണി ദുര്‍ബലമെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: മൂല്യനിര്‍ണ്ണയത്തിലുണ്ടായ കുത്തനെയുള്ള വര്‍ദ്ധനവാണ് വിപണി തകര്‍ച്ചയ്ക്ക് കാരണം, ശ്രീകാന്ത് ചൗഹാന്‍, ഇക്വിറ്റി റിസര്‍ച്ച് (റീട്ടെയില്‍), കൊട്ടക് സെക്യൂരിറ്റീസ് വിലയിരുത്തുന്നു. സെന്‍സെക്സ് 128.90 പോയിന്റ് അഥവാ 0.21 ശതമാനം താഴ്ന്ന് 61431.74 ലെവലിലും നിഫ്റ്റി 51.80 പോയിന്റ് അഥവാ 0.28 ശതമാനം താഴ്ന്ന് 18130 ലെവലിലും വ്യാഴാഴ്ച ക്ലോസ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിരീക്ഷണം.

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ലാഭമെടുപ്പിനൊടുവില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഏഷ്യന്‍ സൂചികകളുടെ പിന്നിലായി. യുഎസ് ഡെബ്റ്റ് സീലിംഗ് ഇടപാട്, ചൈനയിലെ ഡിമാന്റ് കുറയുന്നത് എന്നിവയും വിപണിയെ തളര്‍ത്തി.

ഇന്‍ട്രാഡേ ചാര്‍ട്ടില്‍, നിഫ്റ്റി താഴ്ന്ന ടോപ്പ് ഫോര്‍മേഷനും ബെറിഷ് കാന്‍ഡിലും രൂപപ്പെടുത്തിയിട്ടുണ്ട്. സാങ്കേതികമായി, വിപണി ഘടന ദുര്‍ബലമാണ്. 20 ദിവസ സിമ്പിള്‍ മൂവിംഗ് ആവറേജ് അല്ലെങ്കില്‍ 18,050 ലെവലില്‍ ബുള്ളുകള്‍ പിന്തുണ നേടും.

18,200 ലെവല്‍ ഭേദിക്കുന്ന പക്ഷം നിഫ്റ്റിയുടെ ലക്ഷ്യം 18,280-18,300 ലെവലായിരിക്കും.

X
Top