പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

സെയിൻസ്ബറിയുമായി കൈകോർത്ത് ടിസിഎസ്

മുംബൈ: ക്ലൗഡ്-ഫസ്റ്റ് സ്ട്രാറ്റജിയിലൂടെ ബിസിനസ് വളർച്ച ത്വരിതപ്പെടുത്തുന്നതിന് യുകെയിലെ സൂപ്പർമാർക്കറ്റ് റീട്ടെയിലറായ സെയിൻസ്ബറിയുമായി സഹകരിച്ചതായി പ്രഖ്യാപിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ്.

സെയിൻസ്‌ബറിയുമായിയുള്ള ഈ പങ്കാളിത്തം ഭാവിയിലെ വളർച്ചയ്‌ക്ക് ശക്തമായ അടിത്തറ സൃഷ്ടിക്കുന്നതിനൊപ്പം ക്ലൗഡ്-ഫസ്റ്റ് സ്ട്രാറ്റജി നേടാൻ അവരെ സഹായിക്കുമെന്ന് ടിസിഎസ് റീട്ടെയിൽ ക്ലസ്റ്റർ പ്രസിഡന്റ് ശങ്കർ നാരായണൻ ഒരു പ്രസ്താവനയിൽ പറഞ്ഞു.

കമ്പനിയുടെ ഡൊമെയ്‌ൻ പരിജ്ഞാനം, സാങ്കേതിക വൈദഗ്ദ്ധ്യം, ബിസിനസ്സ് പരിവർത്തനങ്ങൾ നടത്തുന്നതിലെ അനുഭവപരിചയം എന്നിവ ഉപയോഗിച്ച്, ഡിജിറ്റൽ പ്രവർത്തനങ്ങൾ വർധിപ്പിക്കാനും അവരുടെ മൂല്യ ശൃംഖലയിലെ നേട്ടങ്ങൾ പ്രയോജനപ്പെടുത്താനും ടിസിഎസ് സെയ്ൻസ്ബറിയെ പ്രാപ്തരാക്കും.

പുതിയ മൾട്ടി-ഇയർ കരാറിന്റെ ഭാഗമായി സെയിൻസ്ബറിയുടെ ഡിജിറ്റൽ കോറിനായി കമ്പനി ഒരു സ്കെയിലബിൾ അടിത്തറ നിർമ്മിക്കുമെന്ന് ടിസിഎസ് അറിയിച്ചു. കൂടാതെ, ആധുനിക ജോലിസ്ഥലത്തെ സേവനങ്ങൾ, നെറ്റ്‌വർക്ക് കണക്റ്റിവിറ്റി, സുരക്ഷ എന്നിവയ്‌ക്കായി എൻഡ്-ടു-എൻഡ് മാനേജ്‌ഡ് സേവനങ്ങളും ടിസിഎസ് നൽകും.

X
Top