ഡിജിറ്റല്‍ വായ്പ വിതരണം 3 വര്‍ഷത്തില്‍ വളര്‍ന്നത് 12 മടങ്ങ്വിദേശ വ്യാപാര നയം 2023 അവതരിപ്പിച്ചു, 5 വര്‍ഷ സമയപരിധി ഒഴിവാക്കി5 വന്‍കിട വ്യവസായ ഗ്രൂപ്പുകളെ വിഭജിക്കണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍കയറ്റുമതി റെക്കാഡ് നേട്ടം കൈവരിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽഒന്നിലധികം ഇഎസ്ജി സ്‌ക്കീമുകള്‍ ആരംഭിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അനുമതി

യുഎസ് പ്രാദേശിക ബാങ്കുകളില്‍ കൂടുതല്‍ നിക്ഷേപം ടിസിഎസിനും ഇന്‍ഫോസിസിനും

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന യു.എസ് പ്രദേശിക ബാങ്കുകളില്‍ ഏറെ നിക്ഷേപമുള്ളത് ടിസിഎസിനും ഇന്‍ഫോസിസിനുമാണെന്ന് ജെപി മോര്‍ഗന്‍ അനലിസ്റ്റുകള്‍ വെള്ളിയാഴ്ച പറഞ്ഞു. ഈ കമ്പനികളുടെ 2-3 ശതമാനം മേല്‍പറഞ്ഞ ബാങ്കുകളിലാണെന്ന് ജെപി മോര്‍ഗന്‍ കുറിപ്പില്‍ പറഞ്ഞു.

അടുത്തിടെ തകര്‍ന്ന സിലിക്കണ്‍ വാലി ബാങ്കിലെ എക്‌സ്‌പോഷര്‍ ടിസിഎസ്, ഇന്‍ഫോസിസ്, എല്‍ടിഐമൈന്‍ഡ്ട്രീ എന്നിവയ്ക്ക് 10-20 ബേസിസ് പോയിന്റുകളായിരിക്കാം. ഇതില്‍ തന്നെ ടാറ്റ ഗ്രൂപ്പ് കമ്പനിയാണ് മുന്നില്‍.

എസ്വിബിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനാല്‍ മൂന്ന് കമ്പനികളും നാലാം പാദത്തില്‍ പ്രൊവിഷനുകള്‍ സൂക്ഷിക്കേണ്ടി വന്നേയ്ക്കാമെന്ന് ജെപിമോര്‍ഗന്‍ പറഞ്ഞു.

‘എസ്വിബി, സിഗ്‌നേച്ചര്‍ ബാങ്ക് എന്നിവയുടെ തകര്‍ച്ചയും യുഎസിലേയും യൂറോപ്യന്‍ യൂണിയനിലേയും പണലഭ്യതയെക്കുറിച്ചുള്ള ആശങ്കകളും ബാങ്കുകളുടെ സാങ്കേതിക ചെലവുകള്‍ കൂടുതല്‍ മയപ്പെടുത്തും. അതിനാല്‍ മേഖലയ്ക്ക് ജെപി മോര്‍ഗന്‍ അണ്ടര്‍വെയ്റ്റ് റേറ്റിംഗാണ് നല്‍കുന്നത്.

ഇന്ത്യയുടെ ഐടി വ്യവസായം നിലവില്‍ യൂറോപ്പിലെയും യുണൈറ്റഡ് സ്റ്റേറ്റ്‌സിലെയും മോശം ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയാണ്.

ഇന്ത്യന്‍ ഐടി കമ്പനിയുടെ പ്രധാനമാര്‍ക്കറ്റ് ഈ രാജ്യങ്ങളിലാണ്.

X
Top