ഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപംആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്ഇറാൻയുദ്ധം ബാധിച്ച മേഖലകൾക്ക് ആശ്വാസം; 2.5 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രംഎട്ടാം ശമ്പള കമ്മീഷൻ: നിർണ്ണായക ചർച്ചകൾ ഡൽഹിയിൽഇന്ത്യ-യുഎസ് ചർച്ച തുടരും

ടാറ്റ പവർ ഈസി ഹോം ഓട്ടോമേഷൻ സൊല്യൂഷൻസ് കേരള വിപണിയിൽ അവതരിപ്പിച്ചു

കൊച്ചി: ടാറ്റ പവർ തങ്ങളുടെ അത്യാധുനിക ഹോം ഓട്ടോമേഷൻ സൊല്യൂഷൻസ് ആയ ‘ടാറ്റാ പവർ ഈസി ഹോം സൊല്യൂഷൻസ്’ കേരളത്തിൽ അവതരിപ്പിച്ചു. സ്‌മാർട്ട് ലിവിംഗ്, കണക്‌‌റ്റഡ് ലൈഫ്സ്റ്റൈലുകൾ, വികസിച്ചുവരുന്ന സാങ്കേതികവിദ്യയ്ക്ക് അനുസരിച്ചുള്ള വീടുകൾ എന്നിവയെ കുറിച്ചുള്ള ടാറ്റ പവറിന്‍റെ കാഴ്ചപ്പാടിനെ വിപുലീകരിക്കുന്ന ഉത്പന്നങ്ങളാണ് ഈസി ഹോം സൊല്യൂഷൻസ് നിരയിലുള്ളത്. ഇന്‍റലിജന്‍റ് ഓട്ടോമേഷനിലൂടെ ലാളിത്യം, ആശ്വാസം, സൗകര്യം, നിയന്ത്രണം എന്നിവ നൽകുന്നതിനായി രൂപകല്പന ചെയ്‌തിരിക്കുന്ന ആപ്പ്-എനേബിൾഡ് സ്‌മാർട്ട് ഹോം സൊല്യൂഷനുകളുടെ വിപുലമായ ശ്രേണിയാണ് ടാറ്റ പവർ അവതരിപ്പിക്കുന്നത്.

ടാറ്റ പവർ ഈസി ഹോം പോർട്ട്ഫോളിയോ അഡ്വാൻസ്‌ഡ് സ്‌മാർട്ട് സാങ്കേതികവിദ്യകളും മെച്ചപ്പെട്ട സുരക്ഷയും സംയോജിപ്പിച്ച് സുരക്ഷിത ജീവിതത്തിന്‍റെ അന്തരീക്ഷം സൃഷ്ടിക്കുന്നു. തത്സമയ ഊർജ നിരീക്ഷണം, ഓട്ടോമേറ്റഡ് ഷെഡ്യൂളിംഗ്, ഓഫ്‍ലൈൻ ഫം​ഗ്ഷണാലിറ്റി, ഓവർലോഡ് പ്രൊട്ടക്ഷൻ തുടങ്ങിയ ഫീച്ചറുകൾ ഉപയോക്താക്കളെ വൈദ്യുതി ഉപഭോഗം ഒപ്റ്റിമൈസ് ചെയ്യാനും മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കാനും തടസ്സമില്ലാത്ത ജീവിതാനുഭവം ആസ്വദിക്കാനും കാർബൺ ഫൂട്ട്പ്രിന്‍റ് കുറയ്ക്കാനും സഹായിക്കുന്നു. ഈ ഉത്പന്നങ്ങളിലെ ‘ഡിലേ ടൈം’, ‘പവർ ഓൺ സ്റ്റാറ്റസ്’ എന്നീ ഫീച്ചറുകൾ ഏറെ ശ്രദ്ധേയമാണ്. വോൾട്ടേജ് വ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ ഉപകരണങ്ങൾ കേടുവരാതെ സംരക്ഷിക്കാൻ ഡിലേ ടൈം ഫീച്ചർ സഹായിക്കും. ഒരു ഉപകരണം ആക്ടീവാണോ അല്ലെങ്കിൽ ഐഡിലാണോ എന്ന് തത്സമയം കാണിക്കുന്ന പവർ ഓൺ സ്റ്റാറ്റസ് ഫീച്ചർ അനാവശ്യ ഊർജ നഷ്ടം ഒഴിവാക്കാനും മൊത്തത്തിലുള്ള ഊർജ ഒപ്റ്റിമൈസേഷൻ മെച്ചപ്പെടുത്താനും ഉപയോക്താക്കളെ സഹായിക്കുന്നു.

ടാറ്റ പവർ ഈസി ഹോം പോർട്ട്ഫോളിയോയിൽ സ്‌മാർട്ട് സോക്കറ്റുകൾ, ടച്ച്-പാനൽ സ്വിച്ചുകൾ, റെട്രോഫിറ്റബിൾ കൺവെർട്ടറുകൾ, മോഷൻ സെൻസറുകൾ എന്നിവ ഉൾപ്പെടുന്നു. ഇത് ആധുനിക വീടുകൾക്കും സമൂഹങ്ങൾക്കും ഏറെ അനുയോജ്യമാണ്. സ്‌മാർട്ട് ലൈറ്റിംഗ്, സ്‌മാർട്ട് ക്ലൈമറ്റ് കൺട്രോൾ, സ്‌മാർട്ട് സെക്യൂരിറ്റി എന്നിവയെ പിന്തുണയ്ക്കുന്ന ഈ സൊല്യൂഷനുകള്‍ ആധുനിക വീടുകൾക്ക് ലാളിത്യവും തടസങ്ങളില്ലാത്ത ജീവിതവും പ്രദാനം ചെയ്യുകയും മെച്ചപ്പെട്ട സൗകര്യവും നിയന്ത്രണവും ഉറപ്പ് നൽകുകയും ചെയ്യുന്നു. ഇന്ത്യയിലുടനീളം സ്‌മാർട്ട് ഹോം ഓട്ടോമേഷൻ സ്വീകരിക്കുന്നതിനെ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ടാറ്റ പവർ ഈസി ഹോം 100 സിറ്റീസ്, 1 പർപ്പസ് ഇനിഷ്യേറ്റീവിന്‍റെ ഭാഗമായാണ് ടാറ്റാ പവർ ഈസി ഹോം സൊല്യൂഷൻസ് അവതരിപ്പിച്ചത്. പ്രധാന മെട്രോകളിലും വളർന്നുവരുന്ന ടയർ-2, ടയർ-3 നഗരങ്ങളിലും ഉപയോക്താക്കള്‍ക്ക് സ്‌മാർട്ട് ലിവിംഗ് കൈയ്യെത്തി പിടിക്കാവുന്നതും താങ്ങാവുന്നതും പ്രായോഗികവുമാക്കുന്നതിലുമാണ് ടാറ്റ പവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

X
Top