
കൊച്ചി: പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാർ യുകെ, കാനഡ, സിംഗപ്പൂർ ഉൾപ്പടെ വിവിധ വിദേശ രാജ്യങ്ങളിൽ അവതരിപ്പിച്ചു. 12ൽ അധികം ഭാഷകളിലായി 1.60 ലക്ഷം മണിക്കൂറിലധികം കണ്ടന്റ്റുകളാണ് ഇതിലുള്ളത്.
സിനിമകൾ, പ്രാദേശിക പരിപാടികൾ, നോൺ-ഫിക്ഷൻ, കുട്ടികൾക്കുള്ള ഉള്ളടക്കം, അനിമി തുടങ്ങിയവ ഇതിലുണ്ട്. ദക്ഷിണേഷ്യൻ പ്രവാസി സമൂഹവുമായി ആഴത്തിൽ ബന്ധപ്പെടുന്നതോടൊപ്പം, വൈവിധ്യമാർന്ന കഥകളും ഭാഷകളും സംസ്കാരങ്ങളും തേടുന്ന വിശാലമായ ആഗോള പ്രേക്ഷകരെയും ആകർഷിക്കുന്ന വിധത്തിൽ രൂപകൽപ്പന ചെയ്ത ഈ പ്ലാറ്റ്‌ഫോം, ഓരോ വർഷവും 30,000-ലധികം മണിക്കൂർ കണ്ടൻ്റാണ് പുതുതായി ചേർക്കുന്നത്.
അന്താരാഷ്ട്ര ലോഞ്ചിൽ പുതിയ ഒറിജിനൽ കണ്ടൻ്റകളും ഐക്കോണിക് ഫ്രാഞ്ചൈസികകളും വിശാലമായ ടെലിവിഷൻ കണ്ടൻ്റ് ശേഖരവും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
അലി ബാബ ഔർ ചാലിസ് ഭൂത്, പ്രിൻസ് ഓഫ് മോളിവുഡ്, പാർട്ട് ടൈമേഴ്സ്, ദി കോർട്ട് എന്നിവയും വിവിധ ഭാഷകളിൽ തത്സമയം ബിഗ് ബോസ് ആസ്വദിക്കാനും സാധിക്കും. അനിൽ കപൂറിൻ്റെ പുതിയ ഷോയും സ്റ്റാർ പ്ലസ്, കളേഴ്സ്, സ്റ്റാർ വിജയ്, ഏഷ്യാനെറ്റ്, സ്റ്റാർ ജൽഷ, സ്റ്റാർ പ്രവാഹ ചാനലുകളും കാണാം.
ജനപ്രിയ പരിപാടികളായ അനുപമ, യേ റിഷ്താ ക്യാ കെഹ്‌ലാതാ ഹൈ, സെഹർ ഹോനെ കോ ഹൈ, അഴകേ അഴകു എന്നിവയും ജിയോ ഹോട്ട്സ്റ്റാറിലുണ്ട്. മൊബൈലിലും കണക്റ്റഡ് ടിവിയും ജിയോ ഹോട്ടസ്റ്റാർ ലഭ്യമാണ്.
യുകെയിൽ ത്രൈമാസിക സബ്‌സ്‌ക്രിപ്ഷന് 19.99 ജിബിപിയും വാർഷിക സബ്‌സ്‌ക്രിപ്ഷന് 69.99 ജിബിപിയുമാണ് നിരക്ക്. കാനഡയിൽ ത്രൈമാസിക സബ്‌സ്‌ക്രിപ്ഷന് 19.99 സിഎഡി, വാർഷിക സബ്‌സ്‌ക്രിപ്ഷന് 49.99 സിഎഡി എന്നിങ്ങനെയാണ് നിരക്ക്.
സിംഗപ്പൂരിൽ ത്രൈമാസിക സബ്‌സ്‌ക്രിപ്ഷന് 29.98 എസ്ജിഡിയും വാർഷിക സബ്‌സ്‌ക്രിപ്ഷന് 69.98 എസ്ജിഡിയുമാണ് നിരക്ക്.






