റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

മുഖം മിനുക്കി മിനി ബാങ്കുകളാകാൻ എടിഎമ്മുകൾ

ന്യൂഡൽഹി: ഇനി എടിഎമ്മിൽ നിന്ന് പണം മാത്രമല്ല, പുതിയ റുപേയ് കാർഡുകളും എൻസിഎംസി (നാഷനൽ കോമൺ മൊബിലിറ്റി) കാർഡുകളും ലഭിക്കും. ആൻഡ്രോയിഡ് സിസ്റ്റം അധിഷ്ഠിതമായി വരുന്ന പുതിയ എടിഎമ്മുകളിൽ ഈ സൗകര്യം ലഭ്യമാകും. മുംബൈയിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ പദ്ധതി ഔദ്യോഗികമായി അവതരിപ്പിച്ചു.

റുപേയ് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് തപാലിൽ വരാൻ കാത്തിരിക്കുകയോ ബാങ്കിൽ പോകുകയോ വേണ്ടെന്നതാണ് മെച്ചം. വ്യാപാരികൾക്ക് യുപിഐ വഴി പണം സ്വീകരിക്കാനുള്ള ക്യുആർ കോഡും എടിഎം കൗണ്ടറിൽ നിന്ന് ജനറേറ്റ് ചെയ്യാനാകും. ഇതിനു പുറമേ ചെക്ക് നിക്ഷേപിക്കൽ, ബാങ്ക് അക്കൗണ്ട് തുറക്കൽ, വായ്പയ്ക്ക് അപേക്ഷിക്കൽ എന്നീ സേവനങ്ങളും ലഭ്യമാക്കും.

ഇതോടെ എടിഎം എന്നത് പണം പിൻവലിക്കുന്ന യന്ത്രം എന്നതിൽ നിന്ന് ചെറിയ ബാങ്കിങ് സംവിധാനമായി മാറും. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക് അടക്കം 9 ബാങ്കുകൾ പുതിയ എംടിഎം സംവിധാനം പരീക്ഷിക്കുന്നുണ്ട്.

കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി), പിഎം മുദ്ര യോജന എന്നിവയിലൂടെ ലഭിക്കുന്ന വായ്പ യുപിഐ വഴി ഉപയോഗിക്കാനുള്ള സൗകര്യവും അവതരിപ്പിച്ചു.

X
Top