ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഐപിഒ: രഹസ്യ രേഖകള്‍ ഫയല്‍ ചെയ്യുന്ന ആദ്യ കമ്പനിയായി ടാറ്റ പ്ലേ

ന്യൂഡല്‍ഹി: പ്രാരംഭ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) പ്രീ-ഫയലിംഗ് റൂട്ട് സ്വീകരിക്കുന്ന ആദ്യ കമ്പനിയായി ടാറ്റ പ്ലേ (മുമ്പ് ടാറ്റ സ്‌കൈ) മാറി. ഡയറക്ട്-ടു-ഹോം പ്ലാറ്റ്ഫോം, അതിന്റെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്റ്റസ് (ഡിആര്‍എച്ച്പി) നവംബര്‍ 29-ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മുന്‍പാകെ രഹസ്യമായി സമര്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞമാസമാണ് രഹസ്യ ഫയലിംഗ് അനുവദിച്ച് സെബി ഉത്തരവിറക്കിയത്.

ഇത് പ്രകാരം, ഐപിഒ തുടങ്ങുന്നതുവരെ ഡിആര്‍എച്ച്പി കമ്പനിയ്ക്ക് രഹസ്യമാക്കി സൂക്ഷിക്കാം. എതിരാളികള്‍ അനധികൃത നേട്ടമുണ്ടാക്കുന്നു എന്നതിനാലാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ ഇത്തരമൊരു പരിഷ്‌ക്കാരം പ്രാബല്യത്തില്‍ വരുത്തിയത്. യു.എസ് വിപണിയില്‍ സര്‍വ്വസാധാരണമാണ് രഹസ്യ ഫലയിംഗ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, വാള്‍ട്ട് ഡിസ്‌നിയ്ക്ക് നിക്ഷേപമുള്ള ടാറ്റ പ്ലേ, ഫ്രഷ് ഇഷ്യുവും ഓഫര്‍ ഫോര്‍ സെയ്‌ലുമുള്‍പ്പടെ 3000 കോടി രൂപയുടെ ഐപിഒയായിരിക്കും നടത്തുക. സ്‌നാപ്ചാറ്റ്, റോബിന്‍ ഹുഡ്, സര്‍വേമങ്കി, ലൈന്‍ എന്നിവ ഈയിടെ രഹസ്യഫയലിംഗ് നടത്തിയ ആഗോള കമ്പനികളാണ്. കൂടുതല്‍ എണ്ണം ഈ വഴി തെരഞ്ഞെടുക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

X
Top