ഓഹരി വില്‍പ്പനയില്‍ ഖജനാവ് നിറച്ച്‌ കേന്ദ്രസർക്കാർറെക്കാഡ് ഉയരത്തിൽ വിദേശ നാണയ ശേഖരംആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ധനമന്ത്രി നിർമല സീതാരാമൻകുടുംബ ബജറ്റിന് തിരിച്ചടിയായി സവാള വില കുതിച്ചുയരുന്നു; കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണ് കാര്യമെന്ന് കേന്ദ്ര സർക്കാർസ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നു

സിംഗൂർ പ്ലാന്റ്: ടാറ്റയ്ക്ക് 766 കോടി നഷ്ടപരിഹാരം

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ സിംഗൂരിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രതിഷേധത്തെത്തുടർന്ന് പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്ന നാനോ കാർ പ്ലാന്റിന് ടാറ്റ മോട്ടോഴ്സിന് 766 കോടി രൂപ നഷ്ടപരിഹാരം ലഭിക്കും.

സിംഗൂരിലെ നിർമാണ യൂണിറ്റിനുണ്ടായ നഷ്ടങ്ങൾ കണക്കിലെടുത്ത് 3 അംഗ ആർബിട്രൽ ട്രൈബ്യൂണലിന്റേതാണ് തീരുമാനം.

വെസ്റ്റ് ബംഗാൾ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ബോർഡ് 758.78 കോടി രൂപയും 2016 സെപ്റ്റംബർ 1 മുതലുള്ള 11 ശതമാനം പലിശയും (ആകെ 1355.4 കോടി) നൽകണം. പ്രശ്നങ്ങളെ തുടർന്ന് 2008 ൽ സിംഗൂരിലെ പ്ലാന്റിൽ നിന്ന് ടാറ്റയുടെ ചെറുകാറായ നാനോയുടെ നിർമാണം ഗുജറാത്തിലേക്കു മാറ്റേണ്ടതായി വന്നിരുന്നു.

ഏതാണ്ട് 1000 കോടിയോളം രൂപ ടാറ്റ സിംഗൂരിൽ നിക്ഷേപിച്ചതിനുശേഷമാണ് പ്ലാന്റ് സ്ഥാപിച്ച ഭൂമി വയലായിരുന്നെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസിന്റെ പ്രതിഷേധമുണ്ടാകുന്നത്.

നഷ്ടപരിഹാരത്തിനുള്ള ഉത്തരവു ലഭിച്ചതോടെ കേസ് അവസാനിപ്പിക്കുന്നതായും ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി.

X
Top