ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

ടാറ്റ ഹൗസിംഗിന്റെ വരുമാനം 623 കോടി രൂപയായി ഉയർന്നു

ഡൽഹി: 2022-23 ഏപ്രിൽ-ജൂൺ കാലയളവിൽ ടാറ്റ ഹൗസിങ്ങിന്റെ സെയിൽ ബുക്കിംഗ് അഞ്ച് മടങ്ങ് വർധിച്ച് 623 കോടി രൂപയിലെത്തി. ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം അനുബന്ധ സ്ഥാപനമായ ടാറ്റ ഹൗസിംഗ്, രാജ്യത്തെ മുൻനിര റിയൽ എസ്റ്റേറ്റ് കമ്പനികളിലൊന്നാണ്.  കൂടാതെ ഇത് പ്രധാന നഗരങ്ങളിലുടനീളം റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ വികസിപ്പിക്കുകയും, വില്പന നടത്തുകയും ചെയ്യുന്നു. കഴിഞ്ഞ കൊവിഡ് തരംഗത്തിന് ശേഷം ഡിമാൻഡ് വർധിച്ചതോടെ ടാറ്റ ഹൗസിംഗ് ഒന്നാം പാദത്തിൽ മികച്ച വരുമാനം നേടിയതായും, മാലിദ്വീപിലെ ലക്‌സ വൺ തങ്ങളുടെ പോർട്ട്‌ഫോളിയോയിലേക്ക് ചേർത്തതായും ടാറ്റ ഹൗസിംഗിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സഞ്ജയ് ദത്ത് പറഞ്ഞു.

കൂടാതെ നടപ്പ് സാമ്പത്തിക വർഷത്തിൽ മൂന്നക്ക വളർച്ച കൈവരിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. വ്യവസായത്തിൽ ശക്തമായ ചുവടുവെപ്പുള്ള മാർക്കറ്റ് ലീഡർമാരാകാനുള്ള പാതയിലാണ് തങ്ങളെന്നും, തങ്ങളുടെ ബ്രാൻഡ് മൂല്യം പ്രയോജനപ്പെടുത്തുന്നതിന് വിഭവങ്ങൾ വർദ്ധിപ്പിക്കുകയാണ് എന്നും സഞ്ജയ് ദത്ത് പറഞ്ഞു. ഗുരുഗ്രാമിലെ ലാ വിദ, കസൗലിയിലെ മിസ്റ്റ്, നോയിഡയിലെ യുറേക്ക പാർക്ക്, മുംബൈയിലെ സെറിൻ, ബെംഗളൂരുവിലെ ന്യൂ ഹെവൻ തുടങ്ങിയ പദ്ധതികളിലൂടെ രാജ്യത്തുടനീളം കമ്പനി മികച്ച പുരോഗതി കൈവരിച്ചതായി ടാറ്റ ഹൗസിംഗ് പറഞ്ഞു.

ടാറ്റ ഹൗസിംഗ് ഡെവലപ്‌മെന്റ് കമ്പനി ടാറ്റ റിയൽറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചറിന് കീഴിലുള്ള പബ്ലിക് ലിമിറ്റഡ് കമ്പനിയാണ്, ഇത് ടാറ്റ സൺസിന്റെ 100 ശതമാനം അനുബന്ധ സ്ഥാപനമാണ്. നിർമ്മാണം, എഞ്ചിനീയറിംഗ്, വാണിജ്യ/ഐടി പാർക്കുകൾ, ഭവന നിർമ്മാണം എന്നീ പ്രവർത്തനങ്ങളിലാണ് കമ്പനി ഏർപ്പെട്ടിരിക്കുന്നത്. ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 51 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള 33-ലധികം പദ്ധതികൾ ടാറ്റ ഹൗസിങ്ങിനുണ്ട്. 

X
Top