
പലിശ നിരക്ക് പൂജ്യത്തിലേക്ക് കുറച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് കേന്ദ്ര ബാങ്കായ സ്വിസ് നാഷണല്‍ ബാങ്ക്. പണച്ചുരുക്കം തടയാനായാണ് അടിയന്തര നടപടി.
കറന്‍സിയായ സ്വിസ് ഫ്രാങ്കിന്റെ വിലയിടിവ് സമ്മര്‍ദ്ദവും യുഎസ് ഭരണകൂടത്തിന്റെ പ്രവചനാതീതമായ വ്യാപാര നയം മൂലമുണ്ടായ സാമ്പത്തിക അനിശ്ചിതത്വവും ഈ നടപടിക്ക് ആക്കം കൂട്ടി.
0.25% ല്‍ നിന്ന് 25 ബേസിസ് പോയിന്റ് കുറവ് വരുത്തിയാണ് സ്വിസ് ബാങ്ക് പലിശ നിരക്കുകള്‍ പൂജ്യത്തിലേക്ക് എത്തിച്ചത്. 2024 മാര്‍ച്ചിലാണ് ബാങ്ക് പലിശ നിരക്കുകള്‍ കുറയ്‌ക്കാന്‍ തുടങ്ങിയത്. തുടര്‍ച്ചയായ ആറാമത്തെ നിരക്ക് കുറയ്‌ക്കലാണിത്.
നെഗറ്റീവ് പലിശ നിരക്കിലേക്ക് ബാങ്ക് പോയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. 2014-2022 കാലയളവില്‍ ബാങ്ക് നെഗറ്റീവ് പലിശ നിരക്കിലായിരുന്നു. അതായത് നിക്ഷേപം നടത്തുന്നവര്‍ നിക്ഷേപ തുക സംരക്ഷിക്കാന്‍ ബാങ്കിന് അങ്ങോട്ട് പലിശ കൊടുക്കേണ്ട സാഹചര്യം.
എന്നാല്‍ ഇതൊന്നും സ്വിസ് ബാങ്ക് എക്കൗണ്ടുകളുടെ ആകര്‍ഷണീയത് കുറയ്‌ക്കുന്നില്ല. ലോകമെമ്പാടുമുമുള്ള വ്യക്തികള്‍ തങ്ങളുടെ രഹസ്യ സമ്പാദ്യം സൂക്ഷിക്കുന്ന ഇടങ്ങളിലൊന്നാണ് സ്വിസ് ബാങ്ക്.
ചരിത്രപരമായി തന്നെ സ്വകാര്യതയ്‌ക്കും സുരക്ഷയ്‌ക്കും പേരുകേട്ടതാണ് സ്വിസ് ബാങ്ക് എക്കൗണ്ടുകള്‍.
അന്താരാഷ്‌ട്ര കരാറുകള്‍ മറ്റും കാരണം രഹസ്യാത്മകതയുടെ അളവ് കുറഞ്ഞിട്ടുണ്ടെങ്കിലും, സ്വിസ് ബാങ്കുകള്‍ ഇപ്പോഴും സ്ഥിരത, ശക്തമായ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങള്‍, അന്താരാഷ്‌ട്ര വിപണികളിലേക്കുള്ള പ്രവേശനം എന്നിവയുടെ സവിശേഷമായ സംയോജനം വാഗ്ദാനം ചെയ്യുന്നുണ്ട്.