കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆

ഒരു ശതമാനം നിരക്ക് വര്‍ദ്ധന ഏര്‍പ്പെടുത്തി സ്വീഡിഷ് കേന്ദ്രബാങ്ക്

മുംബൈ: അമ്പരിപ്പിക്കുന്ന നീക്കത്തില്‍ ഒരു ശതമാനം നിരക്ക് വര്‍ദ്ധനയേര്‍പ്പെടുത്തിയിരിക്കയാണ് സ്വീഡിഷ് കേന്ദ്രബാങ്കായ റിക്ക്‌സ്ബാങ്ക്. പണപ്പെരുപ്പം വീണ്ടുമയരുന്നപക്ഷം ഇനിയും വര്‍ദ്ധനവുണ്ടാകുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു. 1992 നുശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്.

പണപ്പെരുപ്പം അനുമാനത്തേക്കാള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടി. പണപ്പെരുപ്പമുയരുന്നതനുസരിച്ച് യുദ്ധസമാന നടപടികളുണ്ടാകമെന്നും ബാങ്ക് പറഞ്ഞു. നിലവിലെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ കേന്ദ്രബാങ്കുകള്‍ക്ക് പരിമിതിയുണ്ട്.

എന്നാല്‍ വില കൂടുകയും വേതനം വര്‍ദ്ധിക്കുകയും ചെയ്താല്‍ തിരിച്ചുള്ള മടക്കം യാതന നിറഞ്ഞതാകും. അതിനാല്‍ മുന്‍കൂര്‍ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്, കേന്ദ്രബാങ്ക് പറയുന്നു. മാന്ദ്യം സംജാതമായാലും നിരക്ക് വര്‍ദ്ധന തുടരുമെന്നും അവര്‍ അറിയിച്ചു.

റോയിട്ടേഴ്‌സ് പോളില്‍ ഭൂരിഭാഗം അനലിസ്റ്റുകളും 75 ബേസിസ് പോയിന്റ് വര്‍ധന മാത്രമാണ് പ്രവചിച്ചിരുന്നത്.

X
Top