കേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ2026ൽ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ച 10 സംസ്ഥാനങ്ങൾഭക്ഷ്യ എണ്ണ ഇറക്കുമതിക്കുള്ള ചെലവിൽ എട്ടുമാസത്തിനിടെയുള്ള വർധന 20 ശതമാനമെന്ന് എസ്ഇഎരണ്ട് വിമാനത്താവളങ്ങളുടെ ഓഹരി സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്രം

എസ് വിഎസ് വെഞ്ച്വേഴ്‌സ് ഐപിഒ ഡിസംബര്‍ 30ന്

ന്യൂഡല്‍ഹി: ചെറുകിട സ്ഥാപനമായ എസ് വിഎസ് വെഞ്ച്വേഴ്‌സിന്റെ പ്രാഥമിക പബ്ലിക് ഓഫറിംഗ് (ഐപിഒ) ഡിസംബര്‍ 30 ന് ആരംഭിക്കും. 20 രൂപ ഇഷ്യുവിലയുള്ള 56,22,000 ഓഹരികളുടെ ഫ്രഷ് ഇഷ്യുവാണ് ഐപിഒ.

ഇതുവഴി 11.24 കോടി രൂപ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നു. 6000 ഓഹരികളുടെ ലോട്ടാണ് ജനുവരി 4 വരെ നീളുന്ന ഐപിഒയുടെ കുറഞ്ഞ സബ്്‌സ്‌ക്രിപ്ഷന്‍.
50 ശതമാനം ചെറുകിട നിക്ഷേപകര്‍ക്കായും ബാക്കി ചെറുകിട ഇതര നിക്ഷേപകര്‍ക്കായും മാറ്റി വച്ചിരിക്കുന്നു.

ബിഎസ്ഇയുടെ എസ്എംഇ പ്ലാറ്റ്‌ഫോമില്‍ ഓഹരി ലിസ്റ്റ് ചെയ്യപ്പെടും. ഗുജ്‌റാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ് വിഎസ് വെഞ്ച്വേഴ്‌സ് നിര്‍മ്മാണ, റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. നിരവധി ഭവന, വാണിജ്യ പദ്ധതികള്‍ പൂര്‍ത്തിയാക്കി.

ഐപിഒ വഴി സമാഹരിക്കുന്ന തുക പ്രവര്‍ത്തന മൂലധനാവശ്യങ്ങള്‍ക്കായും പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കായും ചെലവഴിക്കുമെന്ന് ഡിആര്‍ച്ച്പി പറയുന്നു.
ജനുവരി 9 നായിരിക്കും ഓഹരികള്‍ അലോട്ട് ചെയ്യുക. 12 ന് ലിസ്റ്റ് ചെയ്യപ്പെടും.

ഫസ്റ്റ് ഓവര്‍സീസ് കാപിറ്റല്‍ ലീഡ് മാനേജറും ബിഗ്‌ഷെയര്‍ രജിസ്ട്രാറുമാകുന്നു. ഈവര്‍ഷം നടന്ന 88 ഐപിഒകളില്‍ 52 എണ്ണവും ചെറുകിട സ്ഥാപനങ്ങളുടേതാണ് എന്നത് ശ്രദ്ധേയമാണ്.

X
Top