വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

സുസ്ഥിര സാങ്കേതികവിദ്യ അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി

തിരുവനന്തപുരം: സുസ്ഥിര സാങ്കേതിക വിദ്യകളെ കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിന് എൽബിഎസ് പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളേജിൽ തുടക്കമായി. പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനും വിഭവ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനും ദീർഘകാല സാമ്പത്തിക സാമൂഹിക ക്ഷേമം വളർത്തുന്നതിനും സഹായിക്കുന്ന നൂതന ആശയങ്ങളും അതിനുള്ള സാങ്കേതികവിദ്യയും വ്യാഴം,വെളളി,ശനി ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ അവതരിപ്പിക്കും. വിദ്യാഭാസ വിദഗ്ദ്ധർ, ഗവേഷകർ, പ്രാക്ടിസിം​ഗ് എൻജിനീയർമാർ, വിദ്യാർഥികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു.

ഇരുന്നൂറിൽപരം പ്രബന്ധങ്ങളാണ് മൂന്ന് ദിവസങ്ങളായി നടക്കുന്ന സമ്മേളനത്തിൽ അവതരിപ്പിക്കുന്നത്. പൂജപ്പുര കാംപസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നബാർഡ് കേരളം ചീഫ് ജനറൽ മാനേജർ നാഗേഷ്‌കുമാർ അനുമല മുഖ്യാതിഥിയായി. എൽബിഎസ് സെന്റർ ഡയറക്ടർ ഡോ. എം അബ്ദുൽ റഹ്‌മാൻ അധ്യക്ഷത വഹിച്ചു. ഇന്‌സ്ടിട്യൂഷൻ ഓഫ് എഞ്ചിനീയർസ് കേരള ചെയർമാൻ ഉദയകുമാർ, എൽബിഎസ് ജോയിന്റ് ഡയറക്ടർ ഡോ. ജെ ജയമോഹൻ, ഇന്‌സ്ടിട്യൂഷൻ ഓഫ് എഞ്ചിനീയർസ് കേരളം സെക്രട്ടറി ജഗദീശ്ശ ചന്ദ്ര പിഷാരടി, ബാലകൃഷ്ണൻ നായർ, പ്രിസിപ്പൽ ഡോ. എംബി സ്മിതമോൾ, ഡോ. ഇ. എൻ. അനിൽകുമാർ, കോളേജ് യൂണിയൻ ചെയർപേഴ്‌സൺ കീർത്തന മനോജ് എന്നിവർ പ്രസം​ഗിച്ചു.

X
Top