ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

ഭവന വിപണിയില്‍ പണക്കാരുടെ ആധിപത്യമെന്ന് സര്‍വേ

താങ്ങാനാകുന്ന വിലയ്ക്ക് ഒരു വീട് വാങ്ങുകയെന്നത് പലരുടേയുമൊരു സ്വപ്നം മാത്രമായി അവശേഷിക്കുമോ? രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ വിലക്കയറ്റമാണെന്ന റിപ്പോര്‍ട്ടുകളാണ് ഈ ആശങ്ക പടര്‍ത്തുന്നത്.

ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 4 വരെ അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് നടത്തിയ ഒരു സര്‍വേയിലെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഏകദേശം 4.0% വര്‍ദ്ധനവാണ് വീടുകളുടെ വിലയില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ഈ വര്‍ഷം രാജ്യത്തെ വീടുകളുടെ ശരാശരി വില 6.5% ഉം അടുത്ത വര്‍ഷം 6.0% ഉം വര്‍ദ്ധിക്കും.

സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായതും, വേതനത്തിലെ കുറവും, നല്ല ശമ്പളമുള്ള ജോലികളുടെ അഭാവവും ദശലക്ഷക്കണക്കിന് ഇടത്തരം കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമ്പോഴും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നതാണ് വീടുകളുടെ വില കൂടാന്‍ കാരണമെന്ന് ഭവന വിദഗ്ധരുടെ ഇടയില്‍ റോയിട്ടേഴ്സ് നടത്തിയ സര്‍വേ പറയുന്നു.

ഉയര്‍ന്ന വരുമാനമുള്ളവര്‍ ഭവന വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നതായാണ് സര്‍വേ വ്യക്തമാക്കുന്നത്.

രാജ്യത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള രണ്ട് നഗരങ്ങളായ മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ വീടുകളുടെ ശരാശരി വില ഈ വര്‍ഷവും അടുത്ത വര്‍ഷവും 5.8%നും 8.5%നും ഇടയില്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ബെംഗളൂരുവിലെയും ചെന്നൈയിലെയും വീടുകളുടെ വിലകള്‍ 5.0%-7.3% നും ഇടയില്‍ വര്‍ദ്ധിക്കുമെന്നാണ് പ്രവചനം.

വീടുകളുടെ വാടകയും കൂടി
വീടുകള്‍ക്കുള്ള ആവശ്യം കൂടുന്നതും എന്നാല്‍ പരിമിതമായ ലഭ്യതയും കാരണം വീടുകളുടെ വാടകയും ഉയരുന്നുണ്ട്. വീട് സ്വന്തമായി വാങ്ങാന്‍ കഴിയാത്തവര്‍ വാടകയ്ക്ക് വീടുകളെടുക്കേണ്ടി വരുന്നതും വാടക നിരക്കുകള്‍ കൂട്ടുന്നു.

രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച ഉയര്‍ന്ന വരുമാനത്തിലേക്കും തൊഴിലവസരം ഒരുക്കുന്നതിലേക്കും നയിക്കപ്പെടുന്നില്ലെന്നും പകരം, സമ്പന്നര്‍ക്ക് മാത്രം വാങ്ങാന്‍ കഴിയുന്ന ഒരു ഭവന വിപണിയായി മാറിയെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

X
Top