പുതിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ആദ്യ മാസം തൊഴിലവസരങ്ങളിൽ വൻ കുറവ്റഷ്യൻ എണ്ണയിൽ ട്രംപിനെ തള്ളാൻ ഇന്ത്യ; പ്രകോപിപ്പിച്ചാൽ വലിയ തിരിച്ചടി യുഎസിന്വിദേശ നാണയ ശേഖരം കുതിക്കുന്നുകല്‍ക്കരിയില്‍ സ്വയം പര്യാപ്തതയിലേക്ക് ഇന്ത്യഇന്ത്യയുടെ പ്രധാന എൽപിജി വിതരണക്കാരായി അമേരിക്ക; ഇറക്കുമതിയുടെ 67 ശതമാനവും യുഎസിൽ നിന്ന്

ഇലക്ട്രിക് വാഹന വിപണിയിലെ കുതിപ്പ്: നാല് വർഷത്തിനുള്ളിൽ ഒരുങ്ങുന്നത് നാല് കോടി തൊഴിലവസരങ്ങൾ

ബെംഗളൂരു: അവിശ്വസനീയമായ കുതിപ്പാണ് ഇന്ത്യയുടെ ഇലക്ട്രിക് വാഹന മേഖലയിൽ ഉണ്ടായിരിക്കുന്നത്. ഏറ്റവും ഒടുവിലെ കണക്കുകൾ പരിശോധിച്ചാൽ ഇക്കഴിഞ്ഞ ജൂലായ് മാസത്തിൽ 2025 ജൂലായിലെ അപേക്ഷിച്ച് 66 ശതമാനത്തിന്റെ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഇലക്ട്രിക് വാഹന മേഖലയിൽ ഉണ്ടാകുന്ന ഈ കുതിപ്പ് തൊഴിൽ മേഖലയിലും പ്രതിഫലിക്കുമെന്നാണ് അഡെക്കോ ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നത്.

അഡെക്കോ ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് 2030-ഓടെ ഇലക്ട്രിക് വാഹന മേഖലയുമായി ബന്ധപ്പെട്ട് മൂന്ന് കോടി മുതൽ നാല് കോടി വരെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിർമാണം, ചാർജിങ് സംവിധാനങ്ങൾ ഒരുക്കൽ, ഫ്‌ളീറ്റ് ഓപ്പറേഷൻസ്, സോഫ്റ്റ്‌വെയർ വികസിപ്പിക്കൽ, വാഹന സർവീസ്, ബാറ്ററി റീസൈക്കിളിങ് തുടങ്ങി വിവിധ മേഖലകളിലായിരിക്കും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.

ഈ മേഖലകളിലെ നിയമനങ്ങളിൽ പ്രതിവർഷം 15 മുതൽ 20 ശതമാനത്തിന്റെ വരെ വർധനവ് സംഭവിക്കും. പ്രത്യേകം വൈദഗ്ധ്യം ആവശ്യമുള്ള ജോലികളുടെ കാര്യത്തിൽ 35 ശതമാനം വരെ തൊഴിൽ അവസരങ്ങൾ വർധിക്കും. നാല് കോടിയോളം വരുന്ന തൊഴിൽ അവസരങ്ങളിൽ 15 ശതമാനം വരെ മാത്രമായിരിക്കും നേരിട്ട് ഇലക്ട്രിക് വാഹന ഫാക്ടറികളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്. ശേഷിക്കുന്ന 85 ശതമാനവും ഇ.വി. അനുബന്ധ തൊഴിലുകൾ ആയിരിക്കും.

ഇന്ത്യയിലെ ഇലക്ട്രിക് വാഹന മേഖല അതിവേഗത്തിലുള്ള വളർച്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. സർക്കാരിന്റെ പിഎം ഇ-ഡ്രൈവ് കണക്ക് അനുസരിച്ച് 2025-26 കാലയളവിൽ 12.6 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളിലെ കുതിപ്പ് വർധിക്കുന്ന സാഹചര്യത്തിൽ തൊഴിൽ അവസരങ്ങളും ഇതിന് ആനുപാതികമായി വർധിക്കുമെന്നാണ് റിപ്പോർട്ട്.

വാഹന നിർമാണം, റിസേർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് ഉൾപ്പെടെയുള്ള വിഭാഗങ്ങളിലേക്ക് ഓട്ടോമൊബൈൽ എൻജിനീയർമാരെ കമ്പനികൾക്ക് ലഭിച്ചേക്കാം. എന്നാൽ, ബാറ്ററികൾ, പവർ ഇലക്ട്രാണിക്‌സ്, സോഫ്റ്റ്‌വെയർ, ചാർജിങ് സിസ്റ്റം, കണക്ടഡ് കാർ സാങ്കേതികവിദ്യ തുടങ്ങിയ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകളെയായിരിക്കും കമ്പനികൾ കൂടുതലായി കണ്ടേത്തേണ്ടി വരിക. ഈ വൈദഗ്ധ്യങ്ങൾ ഉള്ള ആളുകൾ താരതമ്യേന കുറവാണ്.

X
Top