രാജ്യത്ത് റീട്ടെയിൽ വായ്‌പയിൽ താരമായി സ്വർണ വായ്‌പ; ഒരു വർഷം കൊണ്ട് വളർച്ച 62 ശതമാനം ◆ ചൈനയ്‌ക്കെതിരെ തുറന്നടിച്ച് ധനമന്ത്രി; ‘വ്യാപാരത്തില്‍ വന്‍ അസന്തുലിതാവസ്ഥ’ ◆ ഇന്ധന കയറ്റുമതിക്കുള്ള വിൻഡ്‌ഫോൾ നികുതി പുതുക്കി കേന്ദ്രം ◆ വിമാന ടിക്കറ്റ് നിരക്കിൽ നടപടി വേണമെന്ന് കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം ◆ എഥനോൾ വിതരണം 987 കോടി ലിറ്ററിലേക്ക്; 71 ശതമാനവും ധാന്യങ്ങളിൽ നിന്ന് ◆

യെസ് ബാങ്കിന്റെ 8,415 കോടി ടയർ 1 ബോണ്ട് എഴുതി തള്ളൽ റദ്ദാക്കിയ നടപടി ശരിവെച്ച് സുപ്രീം കോടതി

ന്യൂഡൽഹി: യെസ് ബാങ്കിന്റെ 8,415 കോടി രൂപയുടെ അഡിഷണൽ ടയർ 1 (എ.ടി 1) ബോണ്ട് എഴുതിതള്ളിയ നടപടി റദ്ദാക്കിയ ബോംബെ ഹൈകോടതി വിധിക്കെതിരെ നൽകിയ അപ്പീൽ തള്ളി സുപ്രീം കോടതി.

ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് 2023ലെ ഹൈകോടതി വിധി ശരിവെക്കുകയായിരുന്നു.

“ചോദ്യം ചെയ്യപ്പെട്ട വിധിയിൽ ഇടപെടാൻ കാരണങ്ങൾ ഒന്നുമില്ലെന്ന്” പറഞ്ഞുകൊണ്ടാണ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകൾ കോടതി തള്ളിയത്. യെസ് ബാങ്ക്, റിസർവ് ബാങ്ക് (ആർ.ബി.ഐ), കേന്ദ്ര സർക്കാർ എന്നിവരാണ് ബോണ്ട് ഉടമകൾക്ക് അനുകൂലമായി പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.

പുനർനിർമാണ പദ്ധതിയിൽ പ്രത്യേക വ്യവസ്ഥ ഇല്ലാതെ അഡ്മിനിസ്ട്രേറ്റർക്ക് എ.ടി 1 ബോണ്ടുകൾ എഴുതിത്തള്ളാൻ അധികാരം നൽകുന്നുണ്ടോ, ആർ.ബി.ഐയുടെ മാസ്റ്റർ സർക്കുലറിനും ബോണ്ടുകളുടെ ഇൻഫർമേഷൻ മെമ്മോറാണ്ടത്തിലെ നിബന്ധനകൾക്കും അനുസൃതമാണോ ഈ നടപടി എന്നാണ് സുപ്രീം കോടതി പരിശോധിച്ചത്. എന്നാൽ ഇവക്ക് രണ്ടും ഉത്തരം ഇല്ലൊതെ വന്നതോടെ രണ്ടംഗ ബെഞ്ച് അപ്പീൽ തള്ളുകയായിരുന്നു.

യെസ് ബാങ്ക് പുനർനിർമാണ പദ്ധതിയുടെ ഭാഗമായി 2020 മാർച്ച് 14ന് 8,415 കോടി രൂപയുടെ എ.ടി 1 ബോണ്ടുകൾ പൂർണമായും എഴുതിത്തള്ളിയതോടെയാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. ആ വർഷം മാർച്ചിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആർ.ബി.ഐ ബാങ്കിന് മേൽ മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്നു.

ഈ തീരുമാനം ആക്സിസ് ട്രസ്റ്റി സർവീസസ് പ്രതിനിധീകരിച്ച ബോണ്ട് ഉടമകളുടെ നിക്ഷേപങ്ങളെ പൂർണ്ണമായും ഇല്ലാതാക്കി. അതോടെ ആക്സിസ് ട്രസ്റ്റി സർവീസസ് അടക്കമുള്ള ബോണ്ട് ഉടമകൾ ഈ നടപടിയെ ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

തുടർന്ന് 2023 ജനുവരി 20ന് ബോംബെ ഹൈകോടതി ബോണ്ട് ഉടമകൾക്ക് അനുകൂലമായി വിധിച്ച് എഴുതിതള്ളിയ നടപടി റദ്ദാക്കി. സ്വകാര്യ വായ്പാദാതാവിന്റെ അന്തിമ പുനർനിർമാണ പദ്ധതിയിൽ അത് അംഗീകരിക്കുന്ന ഒരു വ്യവസ്ഥയും അടങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബോംബെ ഹൈക്കോടതിയുടെ നടപടി.

X
Top