രാജ്യത്ത് റീട്ടെയിൽ വായ്‌പയിൽ താരമായി സ്വർണ വായ്‌പ; ഒരു വർഷം കൊണ്ട് വളർച്ച 62 ശതമാനം ◆ ചൈനയ്‌ക്കെതിരെ തുറന്നടിച്ച് ധനമന്ത്രി; ‘വ്യാപാരത്തില്‍ വന്‍ അസന്തുലിതാവസ്ഥ’ ◆ ഇന്ധന കയറ്റുമതിക്കുള്ള വിൻഡ്‌ഫോൾ നികുതി പുതുക്കി കേന്ദ്രം ◆ വിമാന ടിക്കറ്റ് നിരക്കിൽ നടപടി വേണമെന്ന് കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം ◆ എഥനോൾ വിതരണം 987 കോടി ലിറ്ററിലേക്ക്; 71 ശതമാനവും ധാന്യങ്ങളിൽ നിന്ന് ◆

എഥനോൾ വിതരണം 987 കോടി ലിറ്ററിലേക്ക്; 71 ശതമാനവും ധാന്യങ്ങളിൽ നിന്ന്

ന്യൂഡൽഹി: 2025 നവംബർ മുതൽ ഈ വർഷം സെപ്റ്റംബർ വരെയുള്ള എഥനോൾ വിതരണം 987 കോടി ലിറ്ററിലെത്തി. ഇതിൽ 71 ശതമാനത്തിലധികവും ധാന്യ അധിഷ്ഠിത അസംസ്‌കൃത വസ്തുക്കളിൽനിന്നുള്ളതാണ്.

ഈ കാലയളവിൽ ആകെ കരാർ പ്രകാരമുള്ള വിഹിതം 1,197 കോടി ലിറ്ററായിരുന്നു. കരാർ ലക്ഷ്യത്തിന്റെ 82.5 ശതമാനം കൈവരിക്കാനായെന്ന് ഓൾ ഇന്ത്യ ഡിസ്റ്റിലേഴ്സ് അസോസിയേഷൻ (എ.ഐ.ഡി.എ) പ്രസ്താവനയിൽ വ്യക്തമാക്കി.

ധാന്യ അധിഷ്ഠിത അസംസ്‌കൃത വസ്തുക്കളിൽനിന്ന് 705 കോടി ലിറ്റർ എഥനോൾ ലഭിച്ചു. ആകെ ലഭിച്ചതിന്റെ 71.4 ശതമാനമാണിത്. ഈ വിഭാഗത്തിൽ ലക്ഷ്യമിട്ടതിന്റെ 77.6 ശതമാനം കൈവരിക്കാൻ കഴിഞ്ഞു. ധാന്യ അധിഷ്ഠിത വിഭാഗത്തിൽ 908 കോടി ലിറ്ററാണ് ലഭിക്കേണ്ടിയിരുന്നത്.

ധാന്യ അധിഷ്ഠിത അസംസ്‌കൃത വസ്തുക്കളിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് ചോളമാണ്. 413 കോടി ലിറ്റർ എഥനോൾ ചോളത്തിൽനിന്ന് ലഭിച്ചു. എഫ്.സി.ഐയുടെ അധിക അരിയിൽനിന്ന് 222 കോടി ലിറ്റർ ലഭിച്ചു.

X
Top