
റീട്ടെയിൽ ബിസിനസിന്റെ ഉപഭോക്തൃ നാമം ‘കോട്ടക് നിയോ’ (Kotak Neo) എന്ന് പുനർനാമകരണം ചെയ്ത് കോട്ടക് സെക്യൂരിറ്റീസ് ലിമിറ്റഡ്. നിക്ഷേപം, ട്രേഡിംഗ്, വെൽത്ത് മാനേജ്മെന്റ് സൊല്യൂഷനുകൾ എന്നിവയെ ഒരൊറ്റ ഫ്യൂച്ചർ-റെഡി പ്ലാറ്റ്ഫോമിന് കീഴിൽ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ തുടക്കം.
ഏകീകൃത നിക്ഷേപ പ്ലാറ്റ്ഫോം
ഇന്ത്യൻ നിക്ഷേപകരുടെ മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് ഈ മാറ്റം വരുത്തിയിട്ടുള്ളത്. ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ, ഡെറിവേറ്റീവുകൾ എന്നിവ വെവ്വേറെ കൈകാര്യം ചെയ്യുന്നതിന് പകരം, പോർട്ട്ഫോളിയോ വിപുലീകരണത്തിനും സാമ്പത്തിക വളർച്ചയ്ക്കും സഹായിക്കുന്ന സമഗ്രമായ ഒരു സാമ്പത്തിക വ്യവസ്ഥയാണ് കോട്ടക് നിയോ ഒരുക്കുന്നത്.
ഈ ബ്രാൻഡ് മാറ്റത്തിലും ഉപഭോക്താക്കളുടെ നിലവിലുള്ള അക്കൗണ്ടുകളിലോ ലീഗൽ എന്റിറ്റിയായ കോട്ടക് സെക്യൂരിറ്റീസിന്റെ ഘടനയിലോ യാതൊരു മാറ്റവുമുണ്ടാകില്ല.
ഡിജിറ്റൽ സാങ്കേതികവിദ്യയും മനുഷ്യവിഭവശേഷിയും: ഡിജിറ്റൽ സൗകര്യങ്ങളും സാങ്കേതിക മികവും രാജ്യത്തുടനീളമുള്ള ശാഖാ ശൃംഖല, റിലേഷൻഷിപ്പ് മാനേജർമാർ, റിസർച്ച് വിദഗ്ദ്ധർ എന്നിവരുടെ സേവനവുമായി ഇതിലൂടെ സമഗ്രമായി കോർത്തിണക്കിയിരിക്കുന്നു.
അൽഗോരിതമിക് ട്രേഡിംഗ്, സ്ട്രാറ്റജി ടൂളുകൾ, തീം-ബേസ്ഡ് സ്റ്റോക്ക് ബാസ്കറ്റുകൾ, എം.എഫ് പോർട്ട്ഫോളിയോ അനലൈസർ എന്നിവയ്ക്ക് പുറമെ റിസർച്ച് വിവരങ്ങൾ അറിയാൻ ‘നിയോം’ (Neome) എന്ന എഐ അസിസ്റ്റന്റും ലഭ്യമാക്കിയിട്ടുണ്ട്.
വ്യക്തികൾക്കും വിതരണക്കാർക്കും പുതിയ സേവനങ്ങൾ
കോട്ടക് നിയോ പ്രൈവറ്റ് ക്ലയന്റ് ഗ്രൂപ്പ് (Kotak Neo Private Client Group): വ്യക്തികൾക്കും കുടുംബങ്ങൾക്കും സമ്പത്ത് കെട്ടിപ്പടുക്കുന്നതിനായി ഓപ്പൺ ആർക്കിടെക്ചർ സൊല്യൂഷനുകളും റിസർച്ച് സേവനങ്ങളും നൽകുന്നു.
കണക്ട് പ്ലസ് ബൈ കോട്ടക് നിയോ (Connect Plus by Kotak Neo): വിതരണക്കാർക്കായി മ്യൂച്വൽ ഫണ്ടുകൾ, ഇക്വിറ്റി ബ്രോക്കിംഗ്, ഇൻഷുറൻസ്, പി.എം.എസ് (PMS), എ.ഐ.എഫ് (AIF) തുടങ്ങിയ വൈവിധ്യമാർന്ന പ്രൊഡക്റ്റുകൾ ലഭ്യമാക്കുന്നു.
344 നഗരങ്ങളിലായി 148 ശാഖകളും 1,297 അംഗീകൃത പ്രതിനിധികളും വഴി 67 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് കോട്ടക് നിയോ സേവനം നൽകിവരുന്നു.






