രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലെ പ്രതിദിന പണ അളവ് 11 വര്‍ഷത്തെ കുറവ് രേഖപ്പെടുത്തി

മുംബൈ: സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലെ പ്രതിദിന പണത്തിന്റെ അളവ് 2023 സാമ്പത്തിക വര്‍ഷത്തില്‍ 20 ശതമാനത്തിലധികം ഇടിഞ്ഞു. 11 വര്‍ഷത്തിനിടയിലെ കുത്തനെയുള്ള വീഴ്ചയില്‍ ബിഎസ്ഇ, എന്‍എസ്ഇ (നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്) പ്രതിദിന ശരാശരി വിറ്റുവരവ് 57,700 കോടി രൂപയായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20.4 ശതമാനം താഴ്ച.

മാത്രമല്ല സാമ്പത്തികവര്‍ഷം 2012 ന് ശേഷമുള്ള മോശം സംഖ്യയും 2016 ന് ശേഷമുള്ള ആദ്യത്തെ ഇടിവുമാണ് ഇപ്പോള്‍ രേഖപ്പെടുത്തിയത്. 2016 ല്‍ 5.4 ശതമാനം കുറവാണ് പ്രതിദിന വിറ്റുവരവിലുണ്ടായത്. അസ്ഥിരമായ സാഹചര്യമാണ് വിപണിയില്‍ നിന്നും നിക്ഷേപകരെ അകറ്റുന്നത്.

കേന്ദ്രബാങ്കുകളുടെ നിരക്ക് വര്‍ദ്ധന,പണപ്പെരുപ്പം,ഭൗമരാഷ്ട്രീയ സംഘര്‍ഷം, ഇപ്പോള്‍ യുഎസ് ബാങ്കുകളുടെ വീഴ്ച, അദാനി പ്രതിസന്ധി, വിദേശ നിക്ഷേപകരുടെ പിന്‍മാറ്റം, എല്‍നിനോ സാധ്യത എന്നിവയെല്ലാം നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ക്കുന്നു. ആഗോള,ആഭ്യന്തര വിപണിയിലെ ചാഞ്ചാട്ടം വിദേശ നിക്ഷേപ സ്ഥാപനങ്ങളേയും, ആഭ്യന്തര ചെറുകിട നിക്ഷേപകരേയും ഒരുപോലെ ബാധിച്ചു, ജിയോജിത് ഗവേഷണവിഭാഗം തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു. അതേസമയം ദീര്‍ഘകാല നിക്ഷേപം ലക്ഷ്യമാക്കി മൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപം തുടരുന്നുണ്ട്.

ഓഹരി തിരിച്ചുകയറാനുള്ള സാധ്യതയാണ് അനലിസ്റ്റുകള്‍ വീക്ഷിക്കുന്നത്. പലിശ നിരക്ക് സ്ഥിരത കൈവരിക്കുകയും പണപ്പെരുപ്പം കുറയുകയും ചെയ്യുമ്പോള്‍ വിപണി തിരിച്ചുകയറുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. 2024 സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപകുതിയിലായിരിക്കും വിപണി മുന്നേറ്റം പ്രകടമാകുക.

പലിശ നിരക്ക് വര്‍ദ്ധന ഫണ്ടിംഗിനേയും കമ്പനികളുടെ കടത്തേയും ഇതുവരെ ബാധിച്ചിട്ടില്ലെന്നും വിദഗ്ധര്‍ നിരീക്ഷിച്ചു.

X
Top