ലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനം

പൊതുമേഖല സ്ഥാപനമായ വാപ്‌കോസ് ഐപിഒയ്ക്കായി ഡ്രാഫ്റ്റ് പേപ്പര്‍ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാപ്‌കോസ് (Wapcos) പ്രാഥമിക പബ്ലിക് ഓഫറിംഗി(ഐപിഒ)നായി ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചു. കമ്പനിയുടെ 32.50 ദശലക്ഷം ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി വിറ്റഴിക്കും. ഐഡിബിഐ കാപിറ്റല്‍, എസ്എംസി കാപിറ്റല്‍സ് എന്നിവയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുക.

ജല്‍ ശക്തി മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമാണ് വാപ്‌കോസ്. വെള്ളം, വൈദ്യുതി, അടിസ്ഥാന സൗകര്യമേഖലകളില്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സിംഗും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തുന്നു. ഇന്ത്യയിലും വിദേശത്തുമായി പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുന്ന കമ്പനി 50ലധികം രാജ്യങ്ങളിലെ ക്ലയന്റുകള്‍ക്ക് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ സേവനങ്ങള്‍ നല്‍കി.

ബംഗ്ലാദേശ്, ഭൂട്ടാന്‍, ബുറുണ്ടി, ബോട്‌സ്വാന, കംബോഡിയ, ക്യൂബ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, ഡിആര്‍ കോംഗോ, ഈശ്വതിനി, എത്യോപ്യ, ഫിജി ദ്വീപുകള്‍ തുടങ്ങിയ 30 രാജ്യങ്ങളില്‍ നിലവില്‍ പ്രോജക്ടുകളുണ്ട്. മാര്‍ച്ചിലെ കണക്കനുസരിച്ച്, എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി സേവനങ്ങളുടെ ഏകീകൃത ഓര്‍ഡര്‍ ബുക്ക് 2,533.94 കോടി രൂപയുടേതാണ്. 18,497.83 കോടി രൂപയുടെ നിര്‍മ്മാണ കരാറുകളുമുണ്ട്.

50 കോടി രൂപയുടെ ഫണ്ട് അധിഷ്ഠിത പരിധികളും 1,356 കോടി രൂപ ഫണ്ട് അധിഷ്ഠിത സ്റ്റാന്‍ഡ്‌ബൈ ലിമിറ്റുകളും ഉള്‍പ്പെടുന്ന ശക്തമായ ക്രെഡിറ്റ് പ്രൊഫൈലാണുള്ളത്. മൊത്തം ബാധ്യത 722.10 കോടി രൂപ. 2022 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 2,797.99 കോടി രൂപയാക്കി ഉയര്‍ത്തി.

മുന്‍ വര്‍ഷത്തെ വരുമാനം 2,512.87 കോടി രൂപയായിരുന്നു. അറ്റാദായം 60.15 കോടി രൂപയില്‍ നിന്ന് 68.77 കോടി രൂപയാക്കാനും കമ്പനിയ്ക്കായി.

X
Top