ഇന്ത്യയുടെ ‘ഹലാല്‍’ വ്യാപാരത്തില്‍ കുതിപ്പ്; 2023ല്‍ 44,000 കോടിയുടെ വ്യാപാരംദാവോസില്‍ 9.30 ലക്ഷം കോടിയുടെ നിക്ഷേപം വാരിക്കൂട്ടി മഹാരാഷ്ട്രകേരളത്തിൽ വൈദ്യുതി പുറമേനിന്ന് വാങ്ങുന്നത് ബ്രോക്കർ കമ്പനി വഴിയാക്കാൻ നീക്കംകേരളത്തിന്റെ നടപ്പുവർഷത്തെ കടം 36,000 കോടി കവിഞ്ഞുബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ

25,000 കോടി സമാഹരിക്കാൻ എസ്ബിഐ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പ് സാമ്പത്തിക വർഷത്തിൽ 3 ബില്യൺ ഡോളർ വരെ സമാഹരിക്കാൻ ഒരുങ്ങുന്നു.

എസ്ബിഐ, ഒന്നോ അതിലധികമോ തവണകളായി ഫണ്ട് സ്വരൂപിക്കും, അത് യുഎസ് ഡോളറിലോ മറ്റൊരു പ്രധാന വിദേശ കറൻസിയിലേക്കോ മാറ്റും. സെൻട്രൽ ബോർഡിൻ്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ആണ് ഇതുസംബന്ധിച്ച തീരുമാനങ്ങൾ എടുത്തത്.

കമ്മിറ്റി, സ്ഥിതിഗതികൾ പരിശോധിച്ച്, പൊതുജനങ്ങൾ മുഖേന 3 ബില്യൺ വരെയുള്ള ദീർഘകാല ധനസമാഹരണത്തിന് അംഗീകാരം നൽകി. കടം വഴി 25,000 കോടിയോളം രൂപ സമാഹരിക്കുന്നത് എന്തിനു വേണ്ടിയെന്ന് എസ്ബിഐ വെളിപ്പെടുത്തിയിട്ടില്ല. ജനുവരിയിൽ, ബോണ്ടുകൾ വിറ്റ് എസ്ബിഐ 5,000 കോടി രൂപ സമാഹരിച്ചിരുന്നു.

വായ്പകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഇന്ത്യയിലെ ബാങ്കുകൾ അവരുടെ മൂലധന അടിത്തറ വർധിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് എസ്ബിഐയുടെ നടപടി എന്നാണ് റിപ്പോർട്ട്.

കനറ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുൾപ്പെടെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾ ഈ സാമ്പത്തിക വർഷം കടം വഴി ഫണ്ട് സ്വരൂപിക്കാൻ പദ്ധതിയിടുന്നുണ്ട്.

ചൊവ്വാഴ്ച എസ്ബിഐയുടെ ഓഹരികൾ 0.8 ശതമാനം ഉയർന്നു, ഈ വർഷം ഇതുവരെ 30.5 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്.

അതേസമയം, വ്യാജ സന്ദേശങ്ങൾ ലഭിക്കുന്നതിനെക്കുറിച്ച് എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റിവാർഡ് പോയിൻ്റ് റിഡംപ്ഷൻ അറിയിപ്പുകളെക്കുറിച്ച് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരം സന്ദേശങ്ങൾ തുറക്കുകയോ ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് എസ്ബിഐ ഉപഭോക്താക്കളോട് പറഞ്ഞിരുന്നു

X
Top