100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

445 കോടിയുടെ ​​വിറ്റുവരവ് നേടി സ്റ്റീൽ സ്ട്രിപ്സ് വീൽസ്

മുംബൈ: കമ്പനിയുടെ അറ്റ ​​വിറ്റുവരവ് 2021 സെപ്റ്റംബറിലെ 301.21 കോടി രൂപയിൽ നിന്ന് 19.45 ശതമാനം ഉയർന്ന് 359.78 കോടി രൂപയായതായി അറിയിച്ച് സ്റ്റീൽ സ്ട്രിപ്സ് വീൽസ് (SSWL). ഈ അറിയിപ്പിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 1.17 ശതമാനം ഉയർന്ന് 804.25 രൂപയിലെത്തി.

കമ്പനിയുടെ കഴിഞ്ഞ മാസത്തെ മൊത്ത വിറ്റുവരവ് 445.42 കോടി രൂപയാണ്. ഇത് 25.43 ശതമാനം വളർച്ച രേഖപ്പെടുത്തി. കമ്പനിയുടെ അലോയ് വീൽസ് സെഗ്‌മെന്റ് 156 ശതമാനം വളർന്നപ്പോൾ പാസഞ്ചർ കാർ സെഗ്‌മെന്റ് 117 ശതമാനത്തിന്റെ വളർച്ച കൈവരിച്ചു. കൂടാതെ എസ്എസ്ഡബ്യുഎല്ലിന്റെ മറ്റ് വിഭാഗങ്ങളായ ട്രക്ക്, ട്രാക്ടർ, 2, 3 വീലർ എന്നിവ യഥാക്രമം 38% 15%, 5% എന്നിങ്ങനെ വളർന്നു.

എന്നാൽ ഈ കാലയളവിൽ സ്ഥാപനത്തിന്റെ മൊത്തം കയറ്റുമതി 76% ഇടിഞ്ഞു. ഓട്ടോമൊബൈൽ വ്യവസായത്തിലെ വിവിധ വിഭാഗങ്ങൾക്കായി സ്റ്റീൽ വീൽ റിമ്മുകളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് സ്റ്റീൽ സ്ട്രിപ്സ് വീൽസ്.

X
Top