രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

കാമ ആയുർവേദയിലെ നിക്ഷേപം വർധിപ്പിച്ച് പ്യൂഗ്

മുംബൈ: കാമ ആയുർവേദയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കാൻ കമ്പനിയിലെ അവരുടെ നിക്ഷേപം വർദ്ധിപ്പിച്ച് സ്പാനിഷ് ഫാഷൻ, ബ്യൂട്ടി പ്രമുഖരായ പ്യൂഗ്. ആഗോള ബ്രാൻഡുകളായ പാക്കോ റബാൻ, ജീൻ പോൾ ഗൗൾട്ടിയർ, കരോലിന ഹെരേര എന്നിവയുടെ ഉടമസ്ഥരാണ് പ്യൂഗ്.

എന്നാൽ ഇടപാടിന്റെ സാമ്പത്തിക വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 2019-ൽ പ്യൂഗ്, ആയുർവേദ ബ്യൂട്ടി ആന്റ് പേഴ്‌സണൽ കെയർ കമ്പനിയിലെ ന്യൂനപക്ഷ ഓഹരി ഏകദേശം 100 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു. നിലവിലെ നിക്ഷേപം അതിന്റെ സൗന്ദര്യ, ആരോഗ്യ ഉൽ‌പ്പന്നങ്ങളുടെ പോർട്ട്‌ഫോളിയോ വിപുലീകരിക്കാൻ പ്യുഗിനെ സഹായിക്കും.

കാമ ആയുർവേദ നിലവിൽ ഇന്ത്യയിൽ 54 സ്റ്റോറുകൾ പ്രവർത്തിപ്പിക്കുന്നു. 2022 അവസാനത്തോടെ ഇത് 60-ലധികം സ്‌റ്റോറുകളായി ഉയർത്താനും. 2023-ന്റെ തുടക്കത്തിൽ യുകെ വിപണിയിലേക്കുള്ള ചുവടുവെപ്പിലൂടെ ആഗോള വിപുലീകരണം ശക്തിപ്പെടുത്താനും ബ്രാൻഡ് പദ്ധതിയിടുന്നു.

X
Top