യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

മ്യൂസിക് സ്റ്റോര്‍ റിഥം ഹൗസ് സ്വന്തമാക്കി സോനം കപൂറും അനന്ദ് അഹൂജയും

മുംബൈയില്‍ സ്ഥിതി ചെയ്യുന്ന ഐക്കോണിക് മ്യൂസിക് സ്റ്റോര്‍ റിഥം ഹൗസ് സ്വന്തമാക്കി സോനം കപൂറും അനന്ദ് അഹൂജയും. 478.4 മില്യണ്‍ രൂപയ്ക്കാണ് റിഥം ഹൗസ് സ്വന്തമാക്കിയത്.

കോടികണക്കിന് രൂപയുടെ ബാധ്യത വന്നതോടെയാണ് നീരവ് മോദിയുടെ ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമുണ്ടായിരുന്ന റിഥം ഹൗസ് ബാങ്ക് ജപ്തി ചെയ്തത്.

സോനം കപൂറിന്റെയും അനന്ദിന്റെയും ഉടമസ്ഥതയിലുള്ള വസ്ത്ര നിര്‍മ്മാണ കമ്പനിയായ ഭാനെ ഗ്രൂപ്പിന് വേണ്ടിയാണ് റിഥം ഹൗസ് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

1940 കളില്‍ ആരംഭിച്ച് റിഥം ഹൗസ് ഒരുകാലത്ത് ഇന്ത്യന്‍ സംഗീതത്തിനെ തന്നെ നിയന്ത്രിക്കുന്ന വേദിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

X
Top