ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

മാസ്‌ടെക്കിൽ 96 കോടി രൂപ നിക്ഷേപിച്ച് സ്‌മോൾക്യാപ് വേൾഡ് ഫണ്ട്

മുംബൈ: സോഫ്‌റ്റ്‌വെയർ കമ്പനിയായ മാസ്‌ടെക് ലിമിറ്റഡിന്റെ 96 കോടി രൂപ വിലമതിക്കുന്ന ഓഹരികൾ ഏറ്റെടുത്ത് സ്‌മോൾ ക്യാപ് വേൾഡ് ഫണ്ട്. ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ ആയിരുന്നു ഓഹരി ഏറ്റെടുക്കൽ.

സ്‌മോൾക്യാപ്പ് വേൾഡ് ഫണ്ട് ഇൻക് കമ്പനിയുടെ ഓഹരി മൂലധനത്തിന്റെ 1.82 ശതമാനം വരുന്ന 5,49,676 ഓഹരികൾ സ്വാന്തമാക്കിയതായി ബി‌എസ്‌ഇയിൽ ലഭ്യമായ ഇടപാട് ഡാറ്റ വ്യക്തമാകുന്നു. ഓഹരികൾ ഒന്നിന് ശരാശരി 1,759.97 രൂപ നിരക്കിൽ നടന്ന ഇടപാടിന്റെ മൊത്തം മൂല്യം 96.74 കോടി രൂപയാണ്.

ലോകമെമ്പാടുമുള്ള ഇൻഷുറൻസ്, ഗവൺമെന്റ്, സാമ്പത്തിക സേവന സ്ഥാപനങ്ങൾ എന്നിവയ്ക്കായി എന്റർപ്രൈസ് സാങ്കേതിക പരിഹാരങ്ങളും പ്ലാറ്റ്‌ഫോമുകളും നൽകുന്ന കമ്പനിയാണ് മാസ്‌ടെക് ലിമിറ്റഡ്. നിലവിൽ ബിഎസ്ഇയിൽ മാസ്റ്റക്കിന്റെ ഓഹരികൾ 0.52 ശതമാനം ഇടിഞ്ഞ് 1,726.15 രൂപയിലാണ് വ്യാപാരം ചെയുന്നത്.

X
Top