ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

പിരമല്‍ എന്‍റര്‍പ്രൈസസിന്‍റെ ഓഹരികള്‍ സ്മാള് ക്യാപ് വേള്‍ഡ് ഫണ്ട് വിറ്റഴിച്ചു

പൊതു വിപണി ഇടപാടുകളിലൂടെ പിരമൽ എന്റർപ്രൈസസിന്റെ 575 കോടി രൂപ മൂല്യമുള്ള ഓഹരികൾ ഒരു സ്ഥാപനം ഇന്നലെ വിറ്റഴിച്ചു.

ബി‌എസ്‌ഇയിൽ നിന്ന് ലഭ്യമായ ബ്ലോക്ക് ഡീൽ ഡാറ്റ അനുസരിച്ച്, പിരമൽ എന്റർപ്രൈസസിന്റെ മൊത്തം 61,09,068 ഓഹരികളാണ് 17 ട്രഞ്ചുകളായി സ്‌മോൾക്യാപ് വേൾഡ് ഫണ്ട് ഇങ്ക് വിറ്റത്.

ഓഹരികൾ ഓരോന്നിനും ശരാശരി 941.15 രൂപ കണക്കാക്കിയായിരുന്നു വില്‍പ്പന.

പ്ലൂട്ടസ് വെൽത്ത് മാനേജ്‌മെന്റ്, ടാറ്റ മ്യൂച്വൽ ഫണ്ട് (എംഎഫ്), ബന്ധൻ എംഎഫ് ബോഫാ സെക്യൂരിറ്റീസ് യൂറോപ്പ് എസ്എ, ബിഎൻപി പാരിബാസ് ആർബിട്രേജ്, സെഗാന്റി ഇന്ത്യ മൗറീഷ്യസ് എന്നിവ ഓഹരികൾ വാങ്ങിയ പ്രമുഖരില്‍ ഉള്‍പ്പെടുന്നു.

ബൾക്ക് ഡീൽ ഡാറ്റ പ്രകാരം, ബിഎസ്ഇയിലെ മറ്റൊരു പ്രത്യേക ഇടപാടിലൂടെ പിരാമൽ എന്റർപ്രൈസസിന്റെ 34.62 ലക്ഷത്തിലധികം ഓഹരികൾ 326 കോടി രൂപയ്ക്ക് ന്യൂ വേൾഡ് ഫണ്ട് ഇങ്ക് പൊതുവിപണിയില്‍ വിറ്റഴിച്ചു.

ഓഹരികൾക്ക് ശരാശരി 941.15 രൂപ നിരക്കിലാണ് ഈ വില്‍പ്പനയും നടന്നിട്ടുള്ളത്.

X
Top