Alt Image
കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ ശക്തമായ വളർച്ച കൈവരിച്ചെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിക്ക് 200 കോടി അനുവദിക്കുമെന്ന് ധനമന്ത്രിസംസ്ഥാനത്തെ ദിവസ വേതന, കരാർ ജീവനക്കാരുടെ വേതനം 5% വർധിപ്പിച്ചുകേരളത്തിൽ സർക്കാർ കെട്ടിടം നിർമ്മിക്കാൻ ഇനി പൊതു നയംസാമ്പത്തിക സാക്ഷരത വളർത്താനുള്ള ബജറ്റ് നിർദ്ദേശം ഇങ്ങനെ

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപ ഉയർന്ന് വില 6340 രൂപയായി. 120 രൂപ ഉയർന്ന് 50720 രൂപയാണ് പവൻ വില.

18 കാരറ്റ് സ്വർണവില ഗ്രാമിന് 10 രൂപ വർധിച്ച് 5245 രൂപയായി. അതേസമയം വെള്ളി വില ഗ്രാമിന് 89 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.

കേന്ദ്ര ബജറ്റിൽ ലഭിച്ച ഇറക്കുമതി തീരുവ ഇളവിന്റെ ആനുകൂല്യം കഴിഞ്ഞ ആഴ്ചയിൽ സ്വർണവിലയിൽ ലഭ്യമാക്കി കഴിഞ്ഞു എന്ന് വ്യാപാരികൾ വ്യക്തമാക്കി.

ബജറ്റിലെ ഇറക്കുമതി തീരുവ ഇളവിന്റെ ആനുപാതികമായി ഗ്രാമിന് 445 രൂപയും പവന് 3560 രൂപയും കഴിഞ്ഞ ആഴ്ച കുറഞ്ഞിരുന്നു.

നിലവിൽ രാജ്യാന്തരവിലയിലെ ചാഞ്ചാട്ടത്തിന് അനുസരിച്ചാണ് കേരളത്തിലെ വിലയിലും മാറ്റം ഉണ്ടായിരിക്കുന്നത്.

നിലവിൽ ഔണ്‍സിന് 2394 ഡോളറാണ് രാജ്യാന്തര വില. അമേരിക്കയിൽ പണപ്പെരുപ്പം ആശ്വാസ തലത്തിലേക്ക് കുറഞ്ഞതിനാലും കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഏറെ വൈകാതെ പലിശ നിരക്ക് കുറയ്ക്കും എന്ന സൂചനകൾ ഉള്ളതിനാലും സ്വർണവില വൈകാതെ രാജ്യാന്തര തലത്തിൽ കൂടും എന്നാണ് സൂചനകൾ.

X
Top