വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

സില്‍വര്‍ ഇടിഎഫുകളുടെ ആസ്‌തി ഒരു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി

മുംബൈ: സില്‍വര്‍ എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടുകള്‍ (ഇടിഎഫുകള്‍) കൈകാര്യം ചെയ്യുന്ന ആസ്‌തി (അസറ്റ്‌ അണ്ടര്‍ മാനേജ്‌മെന്റ്‌) ഒരു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി.

വെള്ളിയുടെ വിലയിലുണ്ടായതിനേക്കാള്‍ വലിയ ഉയര്‍ച്ച കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വര്‍ണ വിലയിലുണ്ടായെങ്കിലും ഗോള്‍ഡ്‌ ഇടിഎഫുകളുടെ ആസ്‌തിയില്‍ ഉണ്ടായതിനേക്കാള്‍ വലിയ വര്‍ധനയാണ്‌ സില്‍വര്‍ ഇടിഎഫുകള്‍ കൈകാര്യം ചെയ്യുന്ന ആസ്‌തിയിലുണ്ടായത്‌.

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്‌ സില്‍വര്‍ ഇടിഎഫുകള്‍ കൈകാര്യം ചെയ്യുന്ന ആസ്‌തി 7473.34 കോടി രൂപയില്‍ നിന്നും 16,866.20 കോടി രൂപയായാണ്‌ വളര്‍ന്നത്‌. 125.68 ശതമാനമാണ്‌ വളര്‍ച്ച. അതേ സമയം ഗോള്‍ഡ്‌ ഇടിഎഫുകള്‍ കൈകാര്യം ചെയ്യുന്ന ആസ്‌തി 34,355.75 കോടി രൂപയില്‍ നിന്നും 62,452.94 കോടി രൂപയായാണ്‌ വളര്‍ന്നത്‌.

81.78 ശതമാനം വളര്‍ച്ച. മെയ്‌ 31ലെ കണക്ക്‌ പ്രകാരം 8.37 ലക്ഷം സിഎല്‍വര്‍ ഇടിഎഫ്‌ ഫോളിയോകളാണ്‌ നിലവിലുള്ളത്‌. ജനുവരിയില്‍ ഇത്‌ അഞ്ച്‌ ലക്ഷത്തില്‍ പരമായിരുന്നു. 2021 നവംബറിലാണ്‌ സെബി സില്‍വര്‍ ഇടിഎഫുകള്‍ തുടങ്ങുന്നതിന്‌ ഫണ്ട്‌ ഹൗസുകള്‍ക്ക്‌ അനുമതി നല്‍കിയത്‌.

അതിനു ശേഷം ഈ നിക്ഷേപ മാര്‍ഗം ഉപയോഗപ്പെടുത്തുന്ന നിക്ഷേപകരുടെ എണ്ണത്തില്‍ ഗണ്യമായ വളര്‍ച്ചയുണ്ടായി. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്‌ സ്വര്‍ണത്തിന്റെ വില 43.16 ശതമാനം ഉയര്‍ന്നപ്പോള്‍ വെള്ളിയുടെ വില 23.59 ശതമാനമാണ്‌ മുന്നേറിയത്‌.

ഗോള്‍ഡ്‌ ഇടിഎഫുകളില്‍ ഉണ്ടായതിനേക്കാള്‍ ഉയര്‍ന്ന നിക്ഷേപം ആനുപാതികമായി ഉണ്ടായതു കൊണ്ടാണ്‌ സില്‍വര്‍ ഇടിഎഫുകളുടെ ആസ്‌തി ഒരു വര്‍ഷം കൊണ്ട്‌ 125 ശതമാനം ഉയര്‍ന്നത്‌.

X
Top