വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

ഹ്രസ്വകാല ട്രെന്‍ഡ് ദുര്‍ബലമെന്ന് വിലയിരുത്തല്‍

കൊച്ചി: ആഗോള സൂചികകളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ വിപണികള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 844 പോയിന്റ് (1.46 ശതമാനം) ഇടിവ് നേരിട്ട് 57,147 ലെവലിലും നിഫ്റ്റി50 257 പോയിന്റ് അഥവാ 1.5 ശതമാനം താഴ്ന്ന് 16,983 ലും ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബെയറിഷ് എന്‍ഗള്‍ഫിംഗ് കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെട്ടു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ദൃശ്യമായ റെയ്ഞ്ച്ബൗണ്ട് ട്രേഡിംഗിന് വിരാമമായെന്നും നിഫ്റ്റി നിര്‍ണ്ണായക 16,800 ടെസ്റ്റ് ചെയ്യാനൊരുങ്ങുകയാണെന്നും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു. ഹ്രസ്വകാല ട്രെന്‍ഡ് ദുര്‍ബലമാണ്.

16,800-16,700 ലായിരിക്കും സൂചിക പിന്തുണ തേടുക. 17,130-17,150 ലെവലുകള്‍ തൊട്ടടുത്ത പ്രതിരോധമാകും.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 16,869-16,754
റെസിസ്റ്റന്‍സ്: 117,180 -17,377

നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 38,498-38,285
റെസിസ്റ്റന്‍സ്: 39,051 -39,389

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഡാബര്‍
സൈജിന്‍
മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്
എല്‍ടി
പെട്രോനെറ്റ്
ഇപ്കാ ലാബ്
എസ്ബിഐ ലൈഫ്
വേള്‍പൂള്‍
റിലയന്‍സ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

പ്രധാന ഇടപാടുകള്‍
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
-ഗോള്‍ഡ്മാന്‍ സാക്ക്‌സ് ഇന്‍വെസ്റ്റമെന്റ് (മൗറീഷ്യസ്) I കമ്പനിയിലെ 69,66,712 ഓഹരികള്‍ ഏറ്റെടുത്തു. 1,167.53 രൂപയ്ക്കായിരുന്നു ഇടപാട്. അതേസമയം റൂട്ട് വണ്‍ ഫണ്ട് I എല്‍പി 1.2 കോടി ഓഹരികള്‍ 1168.26 രൂപയ്ക്ക് വില്‍പന നടത്തി.

മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്: പിപിഎഫ്എഎസ് മ്യൂച്വല്‍ ഫണ്ട് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി കമ്പനിയിലെ 5 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ വാങ്ങി. ഓഹരിയൊന്നിന് 703 രൂപ നിരക്കിലാണ് ഇടപാട്. ജോണ്‍ ഹാന്‍കോക്ക് ഫണ്ട്‌സ് കക ഇന്റര്‍നാഷണല്‍ വാല്യൂ ഫണ്ടാണ് ഓഹരികള്‍ വിറ്റത്.

വിഎസ്ടി ടില്ലേഴ്‌സ് ട്രാക്ടറുകള്‍: ഫസ്റ്റ് സെന്റിയര്‍ ഇന്‍വെസ്‌റ്റേഴ്‌സ് ഐസിവിസിഎസ്‌ഐ ഏഷ്യാ പസഫിക് സസ്‌റ്റൈനബിലിറ്റി ഫണ്ട് കമ്പനിയിലെ 1,62,707 ഓഹരികള്‍ 2,120.02 രൂപ നിരക്കില്‍ വില്‍പന നടത്തി.

X
Top