കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

സ്ത്രീകള്‍ക്കായി പുതിയ ക്യാമ്പെയിനുമായി ഷോപ്സി

കൊച്ചി: സ്ത്രീ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ ക്യാമ്പെയിനുമായി ഫ്‌ളിപ്കാര്‍ട്ട് ഷോപ്സി.ബോളീവുഡ് സിനിമാ താരം സാറ അലിഖാനാണ് ആജ് ഷോപ്പ്സി കിയ ക്യാ? എന്ന പുതിയ ക്യാമ്പെയിനില്‍. ആളുകള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ സാധനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് ലഭ്യമാക്കി രാജ്യത്തുടനീളം ഷോപ്സിയെ വികസിപ്പിക്കുക എന്നതാണ് ക്യാമ്പെയിനിന്റെ പ്രധാന ലക്ഷ്യം. സാറ അലിഖാന്‍ അഭിനയിക്കുന്ന പരസ്യ ചിത്രം ടിവി,ഡിജിറ്റല്‍, യൂട്യൂബ് തുടങ്ങിയ പ്ലാറ്റഫോമുകളിലൂടെ വിവിധ ഭാഷകളില്‍ ആളുകളിലേക്ക് എത്തും.
കഴിഞ്ഞ ആറ് മാസത്തിനിടെ, നോര്‍ത്ത്, വെസ്റ്റ് സോണുകളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ ഈ പ്ലാറ്റ്ഫോമില്‍ 1.4 മടങ്ങ് വര്‍ദ്ധിച്ചതായാണ് ഷോപ്സിയുടെ കണക്ക്. മൂല്യാധിഷ്ഠിതവും സൗകര്യപ്രദവുമായ ഷോപ്പിങ് അനുഭവം വാഗ്ദാനം ചെയ്യാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഫ്ലിപ്പ് കാര്‍ട്ട് സീനിയര്‍ വൈസ് പ്രസിഡന്റും ന്യൂ ബിസിനസ് മേധാവിയുമായ ആദര്‍ശ് മേനോന്‍ പറഞ്ഞു. പുതിയ ക്യാമ്പെയിന്‍ തന്നെപ്പോലെ ഷോപ്പിങ് ഇഷ്ടപ്പെടുന്ന പലരെയും സ്വാധീനിക്കുമെന്ന് സാറ അലിഖാന്‍ പറഞ്ഞു. ആകര്‍ഷകമായ വിലയിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയും ബഡ്ജറ്റിലൊതുങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുകയുമാണ് ഫ്‌ളിപ്കാര്‍ട്ട് ഷോപ്സിയുടെ ലക്ഷ്യം

X
Top