യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ശാദി ഡോട്ട് കോം ഐപിഒ നടത്താനൊരുങ്ങുന്നു

ന്യൂഡല്‍ഹി:ശാദി ഡോട്ട് കോമിന്റെ മാതൃ സ്ഥാപനമായ പീപ്പിള്‍ ഗ്രൂപ്പ് പ്രാരംഭ പബ്ലിക് ഓഫറിംഗി(ഐപിഒ)ന് ഒരുങ്ങുന്നു. അടുത്തവര്‍ഷം ഐപിഒ നടത്താനാണ് കമ്പനി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. വരും ആഴ്ചകളില്‍ നൂതന സംവിധാനങ്ങള്‍ ഓണ്‍ലൈന്‍ വൈവാഹിക പ്ലാറ്റ്‌ഫോമില്‍ സന്നിവേശിപ്പിക്കുമെന്നും ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ കമ്പനി ലാഭത്തിലാണ്. നിലവില്‍ മൂലധനം ആവശ്യമില്ലെങ്കിലും 12 മാസത്തിനുള്ളില്‍ ഐപിഒ നടത്തും,’ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ അനുപം മിത്തല്‍ പറഞ്ഞു. ശാദി ലൈവ് എന്ന പുതിയ സംവിധാനമാണ് പ്ലാറ്റ്‌ഫോമില്‍ കമ്പനി അവതരിപ്പിക്കുക. ഇതുവഴി വിവാഹമാലോചിക്കുന്നവര്‍ക്ക് പരസ്പരം കാണാനും സംസാരിക്കാനും സാധിക്കും.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍ ഗ്രൂപ്പ് ലാഭത്തിലാണെന്ന് അതിന്റെ സ്ഥാപകന്‍ പറഞ്ഞു. മുംബൈ കൂടാതെ ഡല്‍ഹി, ഇന്‍ഡോര്‍, ചെന്നൈ, ബെംഗളൂരു, കൊല്‍ക്കത്ത, ദുബായ്, ന്യൂയോര്‍ക്ക്, ലണ്ടന്‍ എന്നിവിടങ്ങളിലും കമ്പനിക്ക് ഓഫീസുകളുണ്ട്. 1996 ലാണ് അനുപം മിത്തല്‍ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാന്‍ ഷാദി ഡോട്ട് കോം സ്ഥാപിച്ചത്.

ഭൂരിപക്ഷം ഓഹരികളും മിത്തല്‍ കൈവശം വയ്ക്കുമ്പോള്‍ വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനമായ സാമ കാപ്പിറ്റലിന് കമ്പനിയില്‍ ഓഹരി പങ്കാളിത്തമുണ്ട്. കൂടാതെ കൂടാതെ, ഗ്രൂപ്പ് റിയല്‍ എസ്‌റ്റേറ്റ് വെബ്‌സൈറ്റ് മക്കാന്‍ ഡോട്ട് കോം, മൊബൈല്‍ ഗെയിമിംഗ് സ്ഥാപനമായ മൗജ് മൊബൈല്‍ എന്നിവയും ഓഹരികള്‍ കൈയ്യാളുന്നു.

ഷാദി ഡോട്ട്‌കോം ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ മാട്രിമോണിയല്‍ സേവനമാണ്. പീപ്പിള്‍ ഗ്രൂപ്പിന്റെ യൂണിറ്റായ പീപ്പിള്‍ ഇന്ററാക്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാണ് പ്രവര്‍ത്തനം.

X
Top