വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

സെറെൻറ്റിക്ക റിന്യൂവബിൾസിന് ഗ്രീൻകോ ഗ്രൂപ്പുമായി പങ്കാളിത്തം

ന്യൂഡൽഹി: വ്യാവസായിക ഉപഭോക്താക്കൾക്ക് കാർബൺ രഹിത വൈദ്യുതി എത്തിക്കുന്നതിന് 1500 മെഗാവാട്ട് സംഭരണ ശേഷിക്കായി സെറെൻറ്റിക്ക റിന്യൂവബിൾസ് ഗ്രീൻകോ ഗ്രൂപ്പുമായി പങ്കാളികളാകുന്നു.

ഈ പങ്കാളിത്തത്തിന്റെ ഭാഗമായി, ഗ്രീൻകോയുടെ ഊർജ്ജ സംഭരണശേഷിയെ ആന്ധ്രാപ്രദേശിലെ പിണ്ണപുരത്തും മധ്യപ്രദേശിലെ ഗാന്ധി സാഗറിലും വരാനിരിക്കുന്ന ഓഫ് സ്ട്രീം ക്ലോസ്ഡ് ലൂപ്പ് പമ്പ്ഡ് സ്റ്റോറേജ് പ്രോജക്റ്റുകളിൽ (OCPSP) സെറെൻറ്റിക്ക പ്രയോജനപ്പെടുത്തും.

ഈ ക്രമീകരണം സെറെൻറ്റിക്കയെ അതിൻ്റെ വിവിധ വ്യാവസായിക ഉപഭോക്താക്കൾക്ക് മുഴുവൻ സമയവും പുനരുപയോഗ ഊർജ്ജം എത്തിക്കാൻ പ്രാപ്തമാക്കും.

സെറെൻറ്റിക്ക വ്യാവസായിക ഡീകാർബണൈസേഷനിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് സൗരോർജ്ജം, കാറ്റ്, ഊർജ്ജ സംഭരണം, ബാലൻസിങ് സൊല്യൂഷനുകൾ എന്നിവയുടെ സംയോജനത്തിലൂടെ പുനരുപയോഗിക്കാവുന്നതുമായ ഊർജം ലഭ്യമാക്കാൻ ലക്ഷ്യമിടുന്നു.

നിലവിൽ, കമ്പനി മൂന്ന് ദീർഘകാല പവർ പർച്ചേസ് കരാറുകളിൽ (പിപിഎ) ഏർപ്പെട്ടിട്ടുണ്ട് കൂടാതെ കർണാടക, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായി ~ 1,500 മെഗാവാട്ട് സൗരോർജ്ജ, കാറ്റ് വൈദ്യുതി പദ്ധതികൾ വികസിപ്പിക്കാനുള്ള പ്രക്രിയയിലുമാണ്.

ആഗോള നിക്ഷേപ സ്ഥാപനമായ കെകെആറിൽ നിന്ന് 400 മില്യൺ ഡോളറിന്റെ നിക്ഷേപ കരാർ സെറെൻറ്റിക്ക അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

X
Top