
മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ച തിരിച്ചുകയറി. സെന്‍സെക്‌സ് 472 പോയിന്റ് അഥവാ 0.86 ശതമാനം ഉയര്‍ന്ന് 58469.84 ലും നിഫ്റ്റി 160.40 പോയിന്റ് അഥവാ 0.93 ശതമാനം ഉയര്‍ന്ന് 17473.30 ത്തിലുമാണ് വ്യാപാരം തുടരുന്നത്. മൊത്തം 2291 ഓഹരികള്‍ മുന്നേറിയപ്പോള്‍ 609 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.
92 ഓഹരി വിലകളില്‍ മാറ്റമില്ല. ബജാജ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, ശ്രീ സിമന്റ്‌സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ഒഎന്‍ജിസി എന്നീ ഓഹരികളാണ് നിഫ്റ്റിയില്‍ മുന്നില്‍. അതേസമയം സിപ്ല, ഡോറെഡ്ഡീസ് ലാബ്‌സ്, റിലയന്‍സ്, ഭാരതി എയര്‍ടെല്‍ എന്നിവ നഷ്ടത്തിലായി. സെന്‍സെക്‌സില്‍ ബജാജ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഇന്‍ഡസ്ഇന്‍ഡ്ബാങ്ക്, ബജാജ് ഫിനാന്‍സ്, എസ്ബിഐ, എന്‍ടിപിസി എന്നിവ മുന്നേറുമ്പോള്‍ ഡോ.റെഡ്ഡീസ്, റിലയന്‍സ്, ഭാരതി എയര്‍ടെല്‍ എന്നിവ തിരിച്ചടി നേരിടുകയാണ്.
വാഹനം, ബാങ്ക്, ലോഹം, ഓയില്‍ ആന്റ് ഗ്യാസ്, ഊര്‍ജ്ജം, റിയാലിറ്റി എന്നീ മേഖലകള്‍ 1-2 ശതമാനം ഉയര്‍ന്നു. തിങ്കളാഴ്ച ഇന്ത്യന്‍ സൂചികകള്‍ നഷ്ടം നേരിട്ടിരുന്നു. ബിഎസ്ഇ സെന്‍സെക്‌സ് 861 പോയിന്റ് ഇടിഞ്ഞ് 57,973ലും നിഫ്റ്റി 246 പോയിന്റ് ഇടിഞ്ഞ് 17,313ലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.
കര്‍ശന നടപടികളുമായി മുന്നോട്ടുപോകാനുള്ള ഫെഡ് റിസര്‍വിന്റെ തീരുമാനമാണ് തിങ്കളാഴ്ച ഇന്ത്യന്‍ വിപണികളെ തകര്‍ച്ചയിലേയ്ക്ക് നയിച്ചത്. സമാന കാരണം കൊണ്ടുതന്നെ വാള്‍സ്ട്രീറ്റ് സൂചികകള്‍ രണ്ട് ദിവസമായി ഇടിവിലാണ്. ജപ്പാനീസ് നിക്കൈ, സൗദി തദാവുള്‍, കൊറിയന്‍ കോസ്പി, ഇന്തോനേഷ്യന് ഐഡിഎക്‌സ്, തായ്‌ലന്റ് സെറ്റ്, തായ്വാന്‍ വെയ്റ്റഡ്, സിഡിനി എസ്ആന്റ്പി എന്നിവയാണ് നിലവില്‍ നേട്ടമുണ്ടാക്കുന്ന യൂറോപ്യന്‍, ഏഷ്യന്‍ സൂചികകള്‍.






