അത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്രാജ്യത്തെ ടോൾ പ്ലാസകളിൽ ഫ്രീ ഫ്ലോ സംവിധാനം വരുന്നു; ഫെബ്രുവരി മാസത്തോടെ പദ്ധതി നടപ്പാക്കാൻ കേന്ദ്രംദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശം

തുടര്‍ച്ചയായ നാലാംദിവസവും ഉയര്‍ന്ന് സൂചികകള്‍, നിഫ്റ്റി 17500 ഭേദിച്ചു

മുംബൈ: സൂചികകള്‍ തുടര്‍ച്ചയായ നാലാം ദിവസവും നേട്ടത്തിലായി. സെന്‍സെക്‌സ് 582.87 പോയിന്റ് അഥവാ 0.99 ശതമാനം ഉയര്‍ന്ന് 59689.31 ലെവലിലും നിഫ്റ്റി 159 പോയിന്റ് അഥവാ 0.91 ശതമാനം ഉയര്‍ന്ന് 17557 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, കോള്‍ ഇന്ത്യ, ഹീറോ മോട്ടോകോര്‍പ്പ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി എന്നീ ഓഹരികളാണ് മികച്ച മുന്നേറ്റം കാഴ്ചവച്ചത്. ഐഷര്‍ മോട്ടോഴ്സ്, എം ആന്‍ഡ് എം, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, അദാനി എന്റര്‍പ്രൈസസ്, എന്‍ടിപിസി എന്നിവ നഷ്ടം നേരിട്ടവയില്‍ മുന്നിലെത്തി.

മേഖലകളില്‍, ക്യാപിറ്റല്‍ ഗുഡ്സ്, എഫ്എംസിജി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി 1-2 ശതമാനം ഉയര്‍ന്നപ്പോള്‍ വാഹനം,ഊര്‍ജ്ജം,പൊതുമേഖല ബാങ്കുകളിലായിരുന്നു വില്‍പന.ബിഎസ്ഇ മിഡ്ക്യാപ് സൂചിക മാറ്റമില്ലാതെ തുടര്‍ന്നു.

സ്‌മോള്‍ക്യാപ് ഒരു ശതമാനമയുര്‍ന്നാണ് ക്ലോസ് ചെയ്തത്.ബാങ്കുകളുടേയും എന്‍ബിഎഫ്‌സികളുടെയും ശക്തമായ ത്രൈമാസ സഖ്യകള്‍, വിന്‍ഡ്ഫാള്‍ നികുതിയിലെ കുറവ് എന്നിവയാണ് വിപണിയെ ഉയര്‍ത്തിയത്, ജിയോജിത് റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു. ഇതോടെ ആഗോള വിപണിയ്ക്ക് സൂചികകളില്‍ സ്വാധീനം ചെലുത്താനായില്ല.

തൊഴിലുകളുടെ എണ്ണം, ഫാക്ടറി ഓര്‍ഡറുകള്‍ കുറഞ്ഞത്‌ ഫെഡ് റിസര്‍വിനെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചേയ്ക്കാം.അങ്ങിനെയെങ്കില്‍ വിപണി സുസ്ഥിര നേട്ടം കൈവരിക്കും.

X
Top