2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

തുടര്‍ച്ചയായ രണ്ടാം ദിവസം നേട്ടം നിലനിര്‍ത്തി വിപണി

മുംബൈ: വിപണി തുടര്‍ച്ചയായ രണ്ടാം ദിവസം നേട്ടത്തിലായി. സെന്‍സെക്‌സ് 234 പോയിന്റ് അഥവാ 0.38 ശതമാനം ഉയര്‍ന്ന് 61963.68 ലെവലിലും നിഫ്റ്റി 111 പോയിന്റ് അഥവാ 0.61 ശതമാനം ഉയര്‍ന്ന് 18314.40 ലെവലിലുമാണ് ക്ലോസ് ചെയ്തത്. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്സ്, ദിവിസ് ലബോറട്ടറീസ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കിയപ്പോള്‍, നെസ്ലെ ഇന്ത്യ, ഹീറോ മോട്ടോകോര്‍പ്പ്, ഐഷര്‍ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, കോള്‍ ഇന്ത്യ നഷ്ടം നേരിട്ടു.

മേഖലകളില്‍, ലോഹ സൂചിക 3 ശതമാനവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സൂചിക 2 ശതമാനവും മൂലധന വസ്തുക്കള്‍, എണ്ണ, വാതകം, ആരോഗ്യ സംരക്ഷണ സൂചികകള്‍ ഓരോ ശതമാനം വീതവും ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.7 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.4 ശതമാനവുമാണ് കൂട്ടിച്ചേര്‍ത്തത്.

നിഫ്റ്റി 101 പോയിന്റ് ഉയര്‍ന്ന് അവസാനിച്ചതോടെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നിര്‍ണായക തിരിച്ചുവരവ് നടത്തി, ശ്രീകാന്ത് ചൗഹാന്‍, ഇക്വിറ്റി റിസര്‍ച്ച് (റീട്ടെയില്‍), കൊട്ടക് സെക്യൂരിറ്റീസ് മേധാവി അറിയിക്കുന്നു. ഐടി ഓഹരികളിലെ നേട്ടവും അദാനി ഓഹരികള്‍ ഉയര്‍ന്നതുമാണ് തുണച്ചത്. സൂചിക പുള്‍ബാക്ക് റാലിയുടെ ഘട്ടം പൂര്‍ത്തിയാക്കിയെന്ന് ചൗഹാന്‍ പറഞ്ഞു.

ഇപ്പോള്‍ പ്രധാന റീട്രേസ്‌മെന്റ് റെസിസ്റ്റന്‍സ് സോണിന് സമീപമാണ് വ്യാപാരം. അതിനാല്‍ ജാഗ്രത പുലര്‍ത്തണം. 18200 റേഞ്ചില്‍ നിഫ്റ്റിക്ക് ശക്തമായ പിന്തുണയുണ്ട്, 18375 – 18400 ലെലവില്‍ സൂചിക പ്രതിരോധം തീര്‍ക്കുന്നു.

X
Top