തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

650 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ്, നിഫ്റ്റി 17500 ന് അടുത്ത്

മുംബൈ: ആഗോളവിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ മൂന്നാം ദിനവും നേട്ടത്തിലായി. സെന്‍സെക്‌സ് 683.04 പോയിന്റ് (1.17%) ഉയര്‍ന്ന് 59094.02 ലെവലിലും നിഫ്റ്റി 198.90 പോയിന്റ് (1.15%) ഉയര്‍ന്ന് 17510.70 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. മൊത്തം 2089 ഓഹരികള്‍ മുന്നേറുമ്പോള്‍ 780 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

124 ഓഹരി വിലകളില്‍ മാറ്റമില്ല. വിപ്രോ,എസ്ബിഐ,അള്‍ട്രാടെക്,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,മഹീന്ദ്രആന്റ് മഹീന്ദ്ര, ടാറ്റസ്റ്റീല്‍, എച്ച്‌സിഎല്‍ടെക്, എല്‍ടി,ഐടിസി, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, മാരുതി, ടിസിഎസ് ഏഷ്യന്‍പെയ്ന്റ്‌സ് എന്നിവ 1-2 ശതമാനം ഉയര്‍ന്നു. എല്ലാ മേഖലകളും നേട്ടത്തിലായപ്പോള്‍ വാഹനം, ഐടി,കാപിറ്റല്‍ ഗുഡ്‌സ്,ഊര്‍ജ്ജം എന്നിവ 1 ശതമാനം ഉയര്‍ച്ചയിലാണ്.

മാറുന്ന കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് വിപണിയില്‍ ദൃശ്യമാകുന്നതെന്ന് ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയ് കുമാര്‍ പറയുന്നു. നിരക്ക് വര്‍ദ്ധനവ് തുടര്‍ന്നാലും സമ്പദ് വ്യവസ്ഥ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുമെന്നുള്ള വിശ്വാസമാണ് ഇപ്പോള്‍ നിക്ഷേപകരെ ഭരിക്കുന്നത്. ഈ അനുകൂല ചിന്ത എത്രകാലം നിലനില്‍ക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ബുള്ളിഷ് ട്രെന്‍ഡിന്റെ ഭാവി.

മികച്ച രണ്ടാം പാദഫലങ്ങള്‍, വളര്‍ച്ച, വിദേശനിക്ഷേപകരുടെ വില്‍പനയിലെ കുറവ്, ആഭ്യന്തര നിക്ഷേപകരുടെ വാങ്ങല്‍, ഉത്സവസീസണ്‍ എന്നീ ഘടകങ്ങളും ഇന്ത്യന്‍ വിപണിയ്ക്ക് കരുത്താകുന്നു.

X
Top