തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

കഴിഞ്ഞ വര്‍ഷത്തില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടപ്പെടുത്തിയത് 6 ശതമാനം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബെഞ്മാര്‍ക്ക് സൂചികകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 6 ശതമാനം താഴ്ചവരിച്ചു. 2011 നുശേഷം ആദ്യമായാണ് നിഫ്റ്റിയും സെന്‍സെക്‌സും രണ്ട് ദസറ വര്‍ഷത്തില്‍ തകര്‍ച്ചയിലാകുന്നത്. ബുധനാഴ്ച (ഒക്ടോബര്‍ 5) യാണ് ഈ വര്‍ഷത്തെ ദസറ ആഘോഷം.

ഈ കാലയളവില്‍ 27.78 ബില്യണ്‍ ഡോളറിന്റെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വില്‍പന നടത്തിയത്. അതേസമയം ആഭ്യന്തര നിക്ഷേപകര്‍ 317 ട്രില്ല്യണ്‍ രൂപയുടെ ഓഹരികള്‍ വാങ്ങി. ആഗോള സാമ്പത്തിക പ്രതിസന്ധി, രൂപയുടെ മൂല്യമിടിവ്, വിദേശ നിക്ഷേപകരുടെ പിന്‍മാറ്റം, യു.എസ് ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ധന എന്നിവയാണ് വിപണിയ്ക്ക് തിരിച്ചടിയായത്.

ആഗോള വിപണികളും കഴിഞ്ഞ ഒരു വര്‍ഷത്തില്‍ തിരിച്ചടി നേരിട്ടു. റഷ്യ-ഉക്രൈന്‍ യുദ്ധം വിതരണക്കുറവ് സൃഷ്ടിച്ചതാണ് പ്രധാനമായും വിപണികളെ തളര്‍ത്തിയത്. ഉയര്‍ന്ന നിരക്കുകളും പണപ്പെരുപ്പവും ആഗോള വിപണികളെ ബാധിക്കുന്നത് തുടരുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇന്ത്യന്‍ വിപണികള്‍ നേട്ടത്തിലാകും.

ജിഎസ്ടി, ഉയര്‍ന്ന വാഹന വില്‍പന, വായ്പാ വളര്‍ച്ച, സാധരണയിലും മികച്ച മണ്‍സൂണ്‍ എന്നിവയാണ് തുണയാകുക. റിലയന്‍സ് സെക്യൂരിറ്റീസിന്റെ മിതുല്‍ ഷാ പ്രവചിക്കുന്നത് പ്രകാരം നിഫ്റ്റി 2023 ല്‍ 19,000 പോയിന്റുകള്‍ ഭേദിക്കും.

X
Top