രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ഫെഡ് നിരക്ക് വര്‍ധനവിന് മുന്നോടിയായി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തിലായി. സെന്‍സെക്‌സ് 139.91 പോയിന്റ് അഥവാ 0.24 ശതമാനം ഉയര്‍ന്ന് 58214.59 ലെവലിലും നിഫ്റ്റി 44.40 പോയിന്റ് അഥവാ 0.26 ശതമാനം ഉയര്‍ന്ന് 17151.90 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. എച്ച്ഡിഎഫ്‌സി ലൈഫ്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, സണ്‍ ഫാര്‍മ, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് എന്നിവയാണ് മികച്ച നേട്ടം കൈവരിച്ച ഓഹരികള്‍.

ബിപിസിഎല്‍,കോള്‍ഇന്ത്യ,എന്‍ടിപിസി,അദാനി പോര്‍ട്ട്‌സ്,ആക്‌സിസ് ബാങ്ക് എന്നിവ കനത്ത നഷ്ടം നേരിട്ടു. മേഖലകളില്‍ ഫാര്‍മ 1 ശതമാനവും പൊതുമേഖല ബാങ്ക് 0.8 ശതമാനവും കൂട്ടിച്ചേര്‍ത്തപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക മാറ്റമില്ലാതെ തുടര്‍ന്നു. സ്‌മോള്‍ക്യാപ് സൂചിക അരശതമാനമാണുയര്‍ന്നത്.

വ്യക്തിഗത ഓഹരികളില്‍,ആഷിയാന ഹൗസിംഗ് 14% വും ഹിന്ദുസ്ഥാന്‍ സിങ്ക് 4% വും നേട്ടമുണ്ടാക്കി. ആഗോള സൂചികകളുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണി ബുധനാഴ്ച മുന്നേറിയത്. ചെറിയ ബാങ്കുകളിലെ നിക്ഷേപകരെ സംരക്ഷിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍ ചൊവ്വാഴ്ച അറിയിച്ചിരുന്നു.

ഇതോടെ ബാങ്ക് പ്രതിസന്ധി ആശങ്കകള്‍ തണുത്തു. മാത്രമല്ല, ക്രെഡിറ്റ് സ്യൂസിനെ യുബിഎസ് ഏറ്റെടുത്തതും പോസിറ്റീവ് വികാരമുണ്ടാക്കി. വിപണികള്‍ ഇപ്പോള്‍ ഫെഡറല്‍ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.

25 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനവാണ് പരക്കെ പ്രതീക്ഷിക്കപ്പെടുന്നത്.

X
Top